Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിഷൻ വിങ്​സ്​ ഓഫ്​...

മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ടിക്കറ്റ്​ വിതരണം ആരംഭിച്ചു

text_fields
bookmark_border
മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ടിക്കറ്റ്​ വിതരണം ആരംഭിച്ചു
cancel
camera_alt: ????? ????????? ?????????? ??????????? ???????????????? ???? ???????? ???? ?????? ?????????? ???? ??????? ??????????? ????????? ???????? ???????? ????? ???????? ?????? ????????????????? ??????? ????? ???????, ???????? ????????????????? ????????? ??????? ??.??. ?????? ??.??.?? ?????? ??????? ???????? ??????? ????? ??????????? ????????? ?????? ???? ?????????? ???????? ??????????? ??????????? ??????????????.

ദമ്മാം: കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിലേക്ക്​ മടങ്ങുന്ന പാവപ്പെട്ട പ്രവാസികളെ സഹായിക്കാൻ ഗൾഫ്​ മാധ്യമവും മീഡിയാവണും സംയുക്​തമായി ഏർപ്പെടുത്തിയ മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ പദ്ധതി പ്രകാരം സൗദി കിഴക്കൻ പ്രവിശ്യയിൽ വിമാന ടിക്കറ്റ്​ വിതരണം ആരംഭിച്ചു. ദമ്മാമിൽ നടന്ന ചടങ്ങിൽ പദ്ധതിയിലേക്ക്​ 10 ടിക്കറ്റുകൾ വീതം വാഗ്​ദാനം ചെയ്​ത സലാമതക്​ മെഡിക്കൽ സ​​​െൻറർ ഡയറക്​ടർ ആസിഫ്​ നെച്ചിക്കാടനിൽ നിന്ന്​ ഗൾഫ്​ മാധ്യമം, മീഡിയാവൺ എക്സിക്യുട്ടീവ്​ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീറും ബി.പി.എൽ മാനേജർ സുഫിയാൻ അഷ്​റഫിൽ നിന്ന്​ കോഒാഡിനേഷൻ കമ്മിറ്റി ദമ്മാം മേഖല പ്രസിഡൻറ്​ അസ്​കറും ടിക്കറ്റുകൾ ഏറ്റുവാങ്ങി ഉദ്​ഘാടനം നിർവഹിച്ചു.

സന്ദർശക വിസയിൽ വന്ന്​ കുടുങ്ങിപ്പോയ കുടുംബത്തിലെ ഒമ്പത്​ പേരിൽ ഗർഭിണിയായ യുവതിക്കും രണ്ട്​ കുട്ടികൾക്കും മാസങ്ങളായി തൊഴിൽ മുടങ്ങിയതിനെ തുടർന്ന്​ താമസസ്​ഥലത്ത്​ നിന്ന്​ പുറത്താക്കപ്പെട്ട്​, പട്ടിണിയിൽ കഴിഞ്ഞിരുന്ന പാലക്കാട്​ സ്വദേശിക്കുമാണ്​ ആദ്യ നാല്​ ടിക്കറ്റുകൾ നൽകിയത്​. സന്ദർശക വിസയിലെത്തിയവരു​െട കാലാവധി ഈ മാസം 10ന്​ അവസാനിച്ചു. നാട്ടിൽ നിന്നെത്തു​േമ്പാൾ തിരിച്ചുപോകുന്നതിനുള്ള ടിക്കറ്റ്​ ഇവർ എടുത്തിരുന്നു. വിമാന സർവിസ്​ നിലച്ചതോടെ ആ പണവും നഷ്​ടമായി. ​ൈഡ്രവർ ജോലിചെയ്​തിരുന്ന കുടുംബനാഥൻ നിലവിലെ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക ബാധ്യതയിലുമായി. പാലക്കാട്​ സ്വദേശിയ​ുടേയും കരളലയിക്കുന്ന അനുഭവമാണ്​.

അപേക്ഷകരുടെ സാഹചര്യങ്ങൾ പ്രത്യേക സമിതി വിശദമായി പരിശോധിച്ചാണ്​ അർഹരെ തെരഞ്ഞെടുത്തത്​. പ്രവാസികളോടൊപ്പം എന്നും നിന്നിട്ടുള്ള ഗൾഫ്​ മാധ്യമവും മീഡിയാവണും കോവിഡ്​ പ്രതിസന്ധിയിലും ഒപ്പമുണ്ടെന്ന സന്ദേശമാണ്​ ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക്​ നൽകുന്നതെന്ന്​ ഉദ്​ഘാടനം നിർവഹിച്ച കെ.എം. ബഷീർ പറഞ്ഞു. തനിമ പ്രവർത്തകരായ എ.സി.എം. ബഷീർ, ആസിഫ്​ കക്കോടി, മാധ്യമ പ്രവർത്തകരായ സാജിദ്​ ആറാട്ടുപുഴ, നൗഷാദ്​ ഇരിക്കൂർ, മിസ്​അബ്​ പാറക്കൽ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. കോവിഡ്​ കാലത്ത്​ ഗൾഫിൽ ദുരിതത്തിലായ പ്രവാസികളിൽ ഏറെ പ്രയാസമുള്ളവരെ കണ്ടെത്തി സഹായിക്കുന്ന ഇൗ പദ്ധതിയിൽ ഗൾഫിലാകെ 1400ലധികം ആളുകൾക്കാണ്​ വിമാനടിക്കറ്റുകൾ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammedia onemission wings of compassion
News Summary - mission wings of compassion -gulf news
Next Story