പാലക്കാട് സ്വദേശിയെ റിയാദിൽ കാണാതായി
text_fieldsറിയാദ്: മലയാളിയെ റിയാദ് നഗരത്തിൽ നിന്ന് കാണാതായി. പാലക്കാട് ആലത്തൂർ സ്വദേശി മുഹമ്മദ് അബ്ദുറഹ്മാനെ (43) ഇൗ മാസം 19 മുതലാണ് കാണാതായത് എന്ന് ബന്ധുക്കൾ അറിയിച്ചു. ഒരാഴ്ചയായി ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. റിയാദ് എക്സിറ്റ് 18 ലുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ജോർദൻ പൗരെൻറ ഉടമസ്ഥതയിലുള്ള കമ്പനി മൂന്ന് മാസമായി പ്രവർത്തിക്കുന്നില്ല. പുതിയ കമ്പനി തുടങ്ങാനുള്ള ആലോചനയിലായതിനാൽ നാട്ടിലേക്ക് മടങ്ങാതെ പഴയ കമ്പനിയുടെ േലബർ ക്യാമ്പിൽ തന്നെ താമസിച്ചുവരുകയായിരുന്നു. ശമ്പളം മുടങ്ങാതെ കിട്ടിയിരുന്നതായും റിയാദിലുള്ള അനുജൻ ബഷീർ അറിയിച്ചു.
ഇഖാമ കാലാവധി കഴിഞ്ഞിട്ടില്ല. പെെട്ടന്നാണ് അപ്രത്യക്ഷനായത്. ഇൗ മാസം 19ന് ഇയാളെ കമ്പനി പരിസരത്ത് കണ്ടവരുണ്ട്. അതിനുശേഷം മുഹമ്മദിനെ കുറിച്ച് ഒരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. പ്രധാന ആശുപത്രികളും പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന് ബഷീർ പറഞ്ഞു. കാണുന്നതിന് തലേദിവസം വരെ താനുമായും നാട്ടിലെ കുടുംബവുമായും ബന്ധപ്പെട്ടിരുന്നതായും ബഷീർ അറിയിച്ചു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ബഷീർ (0537106332), ഹക്കീം (0565573491) എന്നിവരെ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
