അൽഖർജിലെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശിശുവിനെ കണ്ടെത്തി
text_fieldsറിയാദ്: അൽ ഖർജിലെ ആശുപത്രിയിൽ നിന്ന് നഴ്സ് വേഷം ധരിച്ച യുവതി തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ റിയാദിലെ ഒരു പള്ളിക്കുള്ളിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അൽഖർജിലെ കിങ് ഖാലിദ് ആശുപത്രിയിലാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. കഴിഞ്ഞദിവസം ഇവിടെ പ്രസവം കഴിഞ്ഞ യുവതി ആശുപത്രി വിടാനൊരുങ്ങവെയാണ് സംഭവം.
നഴ്സ് വേഷം ധരിച്ച് വന്ന ഒരുവനിത, വൈദ്യ പരിശോധനകൾക്കായി ശിശുവിനെ വേണമെന്ന് മാതാവിനോട് ആവശ്യപ്പെട്ടു. സംശയമൊന്നും ഇല്ലാതെ തന്നെ അവർ കുട്ടിയെ നൽകുകയും ചെയ്തു. ഒരുമണിക്കൂർ കഴിഞ്ഞും കുട്ടിയെ തിരികെ െകാണ്ടുവരാതിരുന്നതോടെ മറ്റുനഴ്സുമാരോട് അന്വേഷിക്കുേമ്പാഴാണ് സംഭവം പുറത്താകുന്നത്. ഉടൻ തന്നെ സുരക്ഷഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വ്യാപകമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് റിയാദ് അൽഹംറ മേഖലയിലെ ഒരു പള്ളിയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
