മൂന്ന്​ വർഷം മുമ്പ്​  കാണാതായ ബാലികയെ പൊലീസ്​ കണ്ടെത്തി

11:15 AM
18/12/2017
റിയാദ്​:  റിയാദിൽ മൂന്ന്​ വർഷം മുമ്പ്​ കാണാതായ സൗദി ബാലികയെ  ​ പൊലീസ്​ കണ്ടെത്തി. ദുരൂഹമായ തട്ടിക്കൊണ്ടുപോകൽ കേസിനാണ്​  പര്യവസാനമായത്​. വി​േദശികൾ താമസിക്കുന്ന കേന്ദ്രത്തിൽ നിന്നാണ്​ ബാലികയെ തിരികെ ലഭിച്ചത്​​. പോലിസ്​ നടത്തിയ റെയ്​ഡിലാണ്​ കുട്ടിയെ കണ്ടെത്താനായത്​ എന്ന്​ ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. നാല്​ വനിതകളെയും രണ്ട്​ പുരുഷൻമാരെയും കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റ്​ ചെയ്​തു. സംഭവത്തി​​െൻറ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കുട്ടി ആരോഗ്യവതിയാണ്​.
COMMENTS