Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽഖർജ് അമീർ സുൽത്താൻ എയർബേസിനു നേരെ മിസൈൽ ആക്രമണം

text_fields
bookmark_border
ഒരു മിസൈൽ ആളൊഴിഞ്ഞ പ്രദേശത്ത് വീണതായി സൗദി പ്രതിരോധ മന്ത്രാലയം
അൽഖർജ് അമീർ സുൽത്താൻ എയർബേസിനു നേരെ മിസൈൽ ആക്രമണം
cancel

റിയാദ്: സൗദി അറേബ്യയിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധ മന്ത്രാലയം തകർത്തു. ഇതിൽ ഒരു മിസൈൽ ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി ശനിയാഴ്ച അറിയിച്ചു.

എയർബേസ് ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ നേരത്തെ തന്നെ ആകാശത്തുവെച്ച് തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്തായി എത്തിയ ഡ്രോണും സൈന്യം വെടിവെച്ചിട്ടു. റുബുൽ ഖാലി മേഖലയിലൂടെ ശൈബ ഓയിൽ ഫീൽഡ് ലക്ഷ്യമാക്കി നീങ്ങിയ കൂടുതൽ ഡ്രോണുകളെയും പ്രതിരോധ സേന തകർത്തു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Missile attack on Al-Kharj Amir Sultan Airbase
Next Story