മിസൈലാക്രമണം; ദൃശ്യങ്ങൾ പകർത്തിയാൽ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsറിയാദ്: രാജ്യത്ത് മിസൈലുകൾ, ഡ്രോണുകൾ എന്നിവ പതിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ പകർത്തുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. മിസൈലാക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതും അവ സോഷ്യൽ മീഡിയ വഴിയോ മറ്റോ പങ്കുവെക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് ഈ നിർദേശം. നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക വിവരങ്ങൾക്കല്ലാതെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് സുരക്ഷ വെല്ലുവിളികൾക്ക് കാരണമാകുമെന്നതിനാലാണ് ഈ നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

