‘മിസ്ക്’ സ്കൂൾ കോംപ്ലക്സ് റിയാദിൽ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദിലെ മിസ്ക് സിറ്റിയിൽ നിർമിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം റിയാദ് ഡെപ്യൂട്ടി
ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് നിർവഹിക്കുന്നു
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ അമീർ മുഹമ്മദ് ബിൻ സൽമാൻ നോൺ-പ്രോഫിറ്റ് (മിസ്ക്) സിറ്റിയിൽ നിർമിച്ച പുതിയ സ്കൂൾ കോംപ്ലക്സ് റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മിസ്ക് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബുനിയാൻ, അമീർ മുഹമ്മദ് ബിൻ സൽമാൻ നോൺ-പ്രോഫിറ്റ് സിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഗസ്സാൻ അൽ ശിബ്ൽ, റിയാദ് സ്കൂൾസ് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാനും മിസ്ക് ഫൗണ്ടേഷൻ സി.ഇ.ഒയുമായ ഡോ. ബദർ അൽബദ്ർ എന്നിവർ പങ്കെടുത്തു.
മൊത്തം 63,600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ റിയാദ് സ്കൂൾ സമുച്ചയം സ്ഥിതി ചെയ്യുന്നത്. അതിൽ 37,770 ചതുരശ്ര മീറ്റർ ഭാഗം 1,520 പെൺകുട്ടികൾക്കും 25,659 ചതുരശ്ര മീറ്റർ ഭാഗം 1300 വിദ്യാർഥികൾക്കുമുള്ളതാണ്. സമൂഹത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ‘വിഷൻ 2030’ന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന സമഗ്രവും ആഗോളവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനുള്ള റിയാദ് സ്കൂൾസ് ഗ്രൂപ്പിന്റെ സമീപനത്തിന്റെ വിപുലീകരണമാണ് ഈ സ്കൂളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

