മിസ്ക് ഹെറിറ്റേജ് മ്യൂസിയം പദ്ധതി ‘ആസാൻ’ ആരംഭിച്ചു
text_fieldsമിസ്ക് ഹെറിറ്റേജ് മ്യൂസിയം
റിയാദ്: മിസ്ക് ഹെറിറ്റേജ് മ്യൂസിയം പദ്ധതിയുടെ ‘ആസാൻ’ (ASAN) പ്രോഗ്രാമുകൾ ആരംഭിച്ചു. സൗദി കിരീടാവകാശിയുടെ പത്നി അമീറ സാറാ ബിൻത് മശ്ഹൂർ ബിൻ അബ്ദുൽ അസീസാണ് പദ്ധതി പ്രോഗ്രാമുകളുടെ ആരംഭം പ്രഖ്യാപിച്ചത്.
സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക മേഖലകളിലൊന്നായ ദറഇയ മേഖലയിൽ വരുംവർഷങ്ങളിൽ മ്യൂസിയം തുറക്കാനാണ് പദ്ധതി. അമീർ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷനുമായി (മിസ്ക്) അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ സംവിധാനവുമായി സഹകരിച്ചാണിത്. വിവിധ പരിപാടികളോടെ മ്യൂസിയം സൗദിയുടെ സാംസ്കാരിക സുസ്ഥിരത വർധിപ്പിക്കുന്നതിന് സംഭാവന നൽകും. ഒരു ആഗോള സാംസ്കാരിക റഫറൻസും സൗദിയുടെ മൂർത്തവും അദൃശ്യവുമായ പൈതൃകത്തിന്റെ കുലീനതയെ ആഘോഷിക്കുന്ന ഒരു പ്രമുഖ സ്മാരകവുമാകും.
സംവേദനാത്മക പ്രദർശനങ്ങളിലും പ്രചോദനാത്മകമായ ഇടങ്ങളിലും പൈതൃക വസ്തുക്കളുടെയും ശേഖരണങ്ങളുടെയും വിപുലമായ ശേഖരങ്ങൾ പ്രദർശിപ്പിച്ച് സൗദി പൈതൃകം സംരക്ഷിക്കാനും അതിന്റെ ആധികാരികതയും വൈവിധ്യവും ആഘോഷിക്കാനും ലക്ഷ്യമിടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് മ്യൂസിയം.
സന്ദർശകരെ സമ്പന്നമായ അനുഭവങ്ങൾ നേടാൻ അനുവദിക്കും. തലമുറകൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും അതിന്റെ പൈതൃകം പര്യവേക്ഷണം ചെയ്യുന്നതിനും സൗദിയുടെ സാംസ്കാരികവും നാഗരികവുമായ ഭൂപ്രകൃതിയെ സമ്പുഷ്ടമാക്കുന്നതിനും സൗദി ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും സംഭാവന ചെയ്യുന്നതായിരിക്കും.
പുരാവസ്തുക്കൾ, ആചാരങ്ങൾ, സാമൂഹിക മൂല്യങ്ങൾ എന്നിവയുൾപ്പെടെ സൗദിയുടെ പൈതൃകത്തെയും നാഗരികതയെയും സൂചിപ്പിക്കുന്ന എല്ലാം ഉൾക്കൊള്ളുന്ന മ്യൂസിയത്തിലൂടെ പൈതൃകത്തിൽ അഭിമാനിക്കുകയും അത് സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു തലമുറയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ ശ്രമിക്കുകയാണെന്ന് ആസാൻ മ്യൂസിയത്തിന്റെ ഡയറക്ടർ ബോർഡ് അധ്യക്ഷ അമീറ സാറാ ബിൻത് മശ്ഹൂർ ബിൻ അബ്ദുൽ അസീസ് പറഞ്ഞു.
ഭൂതകാലത്തെയും വർത്തമാനത്തെയും പ്രതിഫലിപ്പിക്കാനും ഭാവിതലമുറകളെ സേവിക്കുന്നത് തുടരാനും സൗദിയുടെ പൈതൃകം നിലനിർത്തുന്നതിനും സൗദി ഐഡന്റിറ്റിക്ക് അനുസൃതമായി അതിനെ സമ്പന്നമാക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് മ്യൂസിയം പ്രവർത്തിക്കുക. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മ്യൂസിയം നിർമിക്കുന്നത്. നജ്ദി നഗര സ്വഭാവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സാഹ ഹദീദ് കമ്പനിയാണ് ഇതിന് നൂതനമായ ഒരു ഡിസൈൻ തയാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പൈതൃകവും വാസ്തുവിദ്യാ സ്വത്വവും പ്രതിഫലിപ്പിക്കുന്നതായിരിക്കുമിത്.
മ്യൂസിയം തുറക്കുമ്പോൾ ഭൂതകാലത്തിൽനിന്നുള്ള ഉജ്ജ്വലമായ കഥകൾ പറയുന്ന ആയിരക്കണക്കിന് പൈതൃകശകലങ്ങളും ശേഖരണങ്ങളും പ്രദർശിപ്പിക്കും. കൂടാതെ സൗദി തലമുറകൾ കാലങ്ങളായി ജീവിച്ചിരുന്ന ജീവിതത്തിന്റെ പല വശങ്ങളും മാതൃകകളും എടുത്തുകാണിക്കും. മിസ്ക് ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ മ്യൂസിയം ആഗോള വൈദഗ്ധ്യത്തിൽനിന്ന് പ്രയോജനം നേടാനും പങ്കാളിത്തം സജീവമാക്കാനും ശ്രമിക്കുമെന്നും അമീറ സാറ പറഞ്ഞു.
സൗദി പൈതൃകത്തിന്റെ വൈവിധ്യവും ചൈതന്യവും പ്രതിഫലിപ്പിക്കുന്ന സ്ഥിരം പ്രദർശനങ്ങൾ, ആർട്ട് ഗാലറികൾ, ആർട്ട് ഏരിയകൾ എന്നിവ ഉൾപ്പെടുന്ന നിരവധി പവിലിയനുകൾ മ്യൂസിയത്തിൽ ഉൾപ്പെടുന്നു.
പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാൻ അഭിപ്രായങ്ങളും ആശയങ്ങളും കൈമാറുന്നതിനും ശിൽപശാലകളും ക്രിയാത്മക സംവാദങ്ങളും സംഘടിപ്പിക്കുന്നതിനും സമർപ്പിതമായ ഒരു മജ്ലിസ് മ്യൂസിയത്തിലുണ്ടാകും.
പൈതൃക സംരക്ഷണം, പുരാവസ്തു, പൈതൃക വസ്തുക്കളുടെ പുനരുദ്ധാരണം, പരിപാലനം, പുനരുദ്ധാരണ ലബോറട്ടറി മുഖേനയുള്ള ശേഖരണങ്ങൾ എന്നിവയുടെ മേഖലയിൽ പ്രഫഷനൽ, വൈജ്ഞാനിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടങ്ങളുമുണ്ടാകും.
പ്രത്യേക വിദഗ്ധരുടെ മേൽനോട്ടത്തിൽ പൈതൃകം രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ വിദ്യാഭ്യാസപരിപാടികളും പ്രവർത്തനങ്ങളും മ്യൂസിയം സംഘടിപ്പിക്കുമെന്നും അമീറ സാറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

