സൗദിക്ക് നേരെ വീണ്ടും മിസൈല്‍; നജ്റാനിൽ വെച്ചു തകര്‍ത്തു
text_fieldsറിയാദ്: സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി യമനില്‍ നിന്ന് ഹൂതികള്‍ വീണ്ടും മിസൈല്‍ തൊടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് നജ്റാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചത്. തെക്കൻ പ്രവിശ്യകളിൽ സ്ഥാപിച്ചിരിക്കുന്ന പാട്രിയറ്റ് പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് നജ്റാന്‍ ആകാശത്തുവെച്ച് ഹൂതി മിസൈല്‍ വിജയകരമായി തകര്‍ത്തതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍മാലികി പറഞ്ഞു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ തകര്‍ത്ത മിസൈലിെൻറ അവശിഷ്ടങ്ങള്‍ പതിച്ച് സ്വദേശി പൗരെൻറ വീടിന് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സൗദിക്കും രാജ്യാന്തര സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്ന ഹൂതി മിസൈല്‍ ആക്രമണം ഇറാന്‍ പിന്തുണയോടെയാണെന്നും അല്‍മാലികി കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ 2216, 2231 പ്രമേയങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിത്. ഹൂതി, ഇറാന്‍ നിലപാടുകള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഭ്യര്‍ഥിച്ചു. ഇറാനില്‍ നിന്ന് യമനിലേക്ക് ആയുധ കടത്ത് നടക്കുന്നതിെൻറ പ്രത്യക്ഷ തെളിവാണ് സൗദിക്ക് നേരെയുള്ള തുടര്‍ച്ചയായ മിസൈല്‍ ആക്രമണമെന്നും സഖ്യസേന വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
