സ്വരവിസ്മയ വിരുന്നൊരുക്കി മിർസ നൈറ്റ്
text_fieldsജിദ്ദ: അനുഗൃഹീത ഗായകൻ മിർസ ഷറീഫിന് പ്രവാസ ലോകത്തിെൻറ സ്നേഹാദരമായി മിർസ നൈറ്റ് സംഘടിപ്പിച്ചു. സാഫിറോ റസ്റ്റൊറൻറ് ഒാഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സംഗീത പ്രേമികൾക്കു മുന്നിൽ അനശ്വര ഗാനങ്ങൾക്ക് ഇൗണം പകർന്ന് മിർസ ഷറീഫ് സ്വരവിസ്മയ വിരുന്നൊരുക്കി.
മ്യൂസിക്കൽ റെയിൻ സീസൺ 6 െൻറ ഭാഗമായാണ് മിർസ നെറ്റ് സംഘടിപ്പിച്ചത്. പ്രവാസലോകത്തെ മറ്റ് പ്രമുഖഗായകരും സന്നിഹിതരായിരുന്നു. മാധ്യമപ്രവർത്തകൻ മുസാഫിർ മ്യൂസിക്കൽ റെയിൻ സീസെൻറ ഉപഹാരം സമ്മാനിച്ചു.
അബ്ദുൽ മജീദ് നഹ, അഡ്വ. ഷംസുദ്ദീൻ, സീതി കൊളക്കാടൻ, ഡോ. ഇസ്മായിൽ മരിതേരി, മുസ്തഫ തോളൂർ, അസീസ് പട്ടാമ്പി, അയ്യൂബ് മുസ്ലിയാരകത്ത്, കബീർ കൊണ്ടോട്ടി, അബ്ദുൽ ഹഖ് തിരൂരങ്ങാടി, മോഹൻ ബാലൻ, സി. എം അഹമ്മദ്, പ്യാരി മിർസ ഷറീഫ് എന്നിവർ ആശംസ നേർന്നു.
ജമാൽ പാഷ, അഷ്റഫ് വലിയോറ, മുഹമ്മദ് ഷാ ആലുവ, ആശ ശിജു, കലാഭവൻ ധന്യപ്രശാന്ത്, മുബാറക് ഹംസ, ലിൻസി ബേബി, സോഫിയ സുനിൽ, ലിന മറിയം ബേബി, ഫൈസൽ തുടങ്ങിയവർ ഗാനമാലപിച്ചു. ഹസൻ കൊണ്ടോട്ടി സ്വാഗതവും മൻസൂർ എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
