Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിർസ ഇബ്രാഹിം...

മിർസ ഇബ്രാഹിം ബേഗി​ന്റെ മയ്യിത്ത് യാംബുവിൽ ഖബറടക്കി

text_fields
bookmark_border
body buried
cancel
camera_alt

മി​ർ​സ ഇ​ബ്രാ​ഹിം ബേ​ഗ്​

യാം​ബു: ഹൃ​ദ​യാ​ഘാ​തം മൂ​ലം ഈ ​മാ​സം 12ന് ​യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി മി​ർ​സ ഇ​ബ്രാ​ഹിം ബേ​ഗി​​​ന്റെ (42) മ​യ്യി​ത്ത് യാം​ബു​വി​ൽ ഖ​ബ​റ​ട​ക്കി. ചൊ​വ്വാ​ഴ്ച ഇ​ഷാ ന​മ​സ്‌​കാ​ര ശേ​ഷം യാം​ബു ടൗ​ൺ മ​സ്ജി​ദ് ജാ​മി​അഃ ക​ബീ​റി​ൽ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ലും തു​ട​ർ​ന്ന് ടൗ​ൺ ‘ശാ​ത്തി മ​ഖ്ബ​റ’​യി​ൽ ന​ട​ന്ന ഖ​ബ​റ​ട​ക്ക​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ ധാ​രാ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

യാം​ബു​വി​ൽ 15 വ​ർ​ഷ​മാ​യി ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ മാ​നേ​ജ​റാ​യി​രു​ന്ന മി​ർ​സ ഇ​ബ്രാ​ഹിം നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് യാം​ബു നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്.

പി​താ​വ്: പ​രേ​ത​നാ​യ മി​ർ​സ റ​ഹിം ബൈ​ഗ്, മാ​താ​വ്: സു​ലൈ​ഖ ബീ​ഗം. ഭാ​ര്യ: ശാ​രി​ഖ സ​ന (യാം​ബു). മ​ക്ക​ൾ: സി​യാ​ദ് ബൈ​ഗ്, മി​ൻ​ഹ ഫാ​ത്തി​മ, അ​മ്മാ​റ ഫാ​ത്തി​മ (മൂ​വ​രും സൗ​ദി​യി​ൽ), ഇ​സ്മാ​ഈ​ൽ ബൈ​ഗ്, റു​ഷ്‌​ദ ഫാ​ത്തി​മ (ഇ​രു​വ​രും ഇ​ന്ത്യ​യി​ൽ). യാം​ബു​വി​ലു​ള്ള സ​ഹോ​ദ​ര​ൻ മി​ർ​സ ഇ​സ്ഹാ​ഖ് ബൈ​ഗും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു മേ​ഖ​ല ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സി​റാ​ജ് എ​റ​ണാ​കു​ളം, സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ, സ​ലീം വേ​ങ്ങ​ര, സാ​ജി​ദ് വേ​ങ്ങൂ​ർ തു​ട​ങ്ങി​യ​വ​രും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyburied
News Summary - Mirza Ibrahim Begh-dead body was buried at Yambu
Next Story