കലാകേന്ദ്രമായി 'മിർവാസ്' എന്ന പേരിൽ സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു
text_fieldsബോളീവാർഡ് സിറ്റിയിലെ ‘മിർവാസ്’ കലാകേന്ദ്രം ഉദ്ഘാടന വേളയിൽ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് കലാകാരന്മാർക്കൊപ്പം
ജിദ്ദ: അറബ് ലോകത്തെ ഏറ്റവും വലിയ കലാകേന്ദ്രമായി 'മിർവാസ്' റിയാദിലെ ബോളിവാർഡ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് നിർവഹിച്ചു. അറബ് സംഗീതത്തിന് ഏറെ അഭിമാനിക്കാവുന്നതാണ് മിർവാസ് കെട്ടിടമെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
റിയാദ് വിനോദ സീസണിലെ 15 മേഖലകളിലൊന്നിൽ പ്രവർത്തനമാരംഭിച്ച 'മിർവാസി'-ൽ 22 അന്താരാഷ്ട്ര സ്റ്റുഡിയോകൾ, ആർട്ട് അക്കാദമി, പ്രൊഡക്ഷൻ നെറ്റ്‌വർക്ക്, റബിക്, ഇംഗ്ലീഷ് റേഡിയോ സ്റ്റേഷനുകൾ, സംഗീത നിർമാണ-വിതരണ കമ്പനി എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്റ്റുഡിയോ.
കലാപരമായ ഉള്ളടക്കം നിർമിക്കുന്നതിന് ആവശ്യമായ എല്ല സംവിധാനങ്ങളും സൗകര്യങ്ങളുമുള്ളതാണ് ഈ കേന്ദ്രം. ഇത് കലാകാരന്മാറക്കും ഗവേഷകർക്കും സഹായമാണ്. കലയുമായി ബന്ധപ്പെട്ട ആധുനിക വ്യവസായത്തിന്റെ വളർച്ചക്ക് വളരെ സഹായമായ അന്തരീക്ഷവും ആശയങ്ങളും ഈ സ്റ്റുഡിയോ നൽകും.
അക്കാദമി, പ്രൊഡക്ഷൻ നെറ്റ്‌വർക്ക്, അറബി-ഇംഗ്ലീഷ് ചാനലുകളുടെ സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, പ്രൊഡക്ഷൻ കമ്പനി എന്നിവയിലൂടെ കലാസൃഷ്ടികൾ മെച്ചപ്പെടുത്തുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മിർവാസ് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യും.
ഓഡിയോ, വീഡിയോ റെക്കോർഡിങ് എന്നിവയ്ക്കായി ഇടങ്ങളും പരിഹാരങ്ങളും വിദഗ്ധരേയും നൽകി റിയാദ് സീസണിലെ പല ആവശ്യങ്ങളൾ നിറവേറ്റാൻ കഴിയുന്നതുമാണ്. മിർവാസിന്റെ സ്ഥാപക പങ്കാളിയും സി.ഇ.ഒയുമായ നദാ അൽതുവൈജരി, ചീഫ് കണ്ടൻറ് ഓഫീസർ റുമയാൻ അൽറുമയാൻ, കലാകാരന്മാൻ, സംഗീത സംവിധായകർ, വിതരണക്കാർ തുടങ്ങിയ നിരവധി പേർ ഉദ്ഘാടവേളയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

