‘മിറാബിലെ-ദി ട്രാവലേർസ് വ്യൂ ഫൈൻഡർ’ പ്രകാശനം ചെയ്തു
text_fieldsഡോ. മഹേഷ് പിള്ള രചിച്ച ‘മിറാബിലെ - ദി ട്രാവലേർസ് വ്യൂ ഫൈൻഡർ’ എന്ന പുസ്തകം മുആത്ത് അലൻഗരി പ്രകാശനം ചെയ്യുന്നു
റിയാദ്: 27ഓളം രാജ്യങ്ങളിലെ 136ലധികം സ്ഥലങ്ങൾ സന്ദർശിച്ച അനുഭവങ്ങളെ ആസ്പദമാക്കി സൗദിയിൽ പ്രവാസിയായ ഡോ. മഹേഷ് പിള്ള രചിച്ച ‘മിറാബിലെ-ദി ട്രാവലേർസ് വ്യൂ ഫൈൻഡർ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സസ്റ്റൈനബിലിറ്റി ഗ്രൂപ് ഓഫ് കമ്പനി ജനറൽ മാനേജർ മുആത്ത് അലൻഗരി പ്രകാശനം നിർവഹിച്ചു.
തന്റെ ജീവിതത്തിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ നിരവധി യാത്രകളിലെ അവിസ്മരണീയമായ സംഭവങ്ങളുടെയും അനുഭവിച്ചറിഞ്ഞ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും സമ്പന്നമായൊരു വിവരണമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. യാത്രാനുഭവങ്ങളിലൂടെ തന്നെ മാനുഷിക മൂല്യങ്ങളെപ്പറ്റി പ്രതിപാദിക്കുകയും ബന്ധങ്ങളെപ്പറ്റി വായനക്കാരെ ബോധവാന്മാരാക്കുകയും വിശാലമായ ലോകത്തെ അടുത്തറിയാൻ രചയിതാവ് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചടങ്ങിൽ അബ്ദുൽ അസീസ് അലൻഗിരി, മജീദ് അലൻഗരി, ജയൻ കൊടുങ്ങല്ലൂർ, റസൂൽ സലാം, എസ്.ആർ. ശ്രീധർ, നീതു രതീഷ്, സുനിൽ ഇടിക്കുള, ജിജോ കോശി, നരേഷ്, നന്ദു കൊട്ടാരത്ത്, തറവാട് കൂട്ടായ്മ ഭാരവാഹികളായ ഷിജു, അഖിൽ, ശ്രീകാന്ത്, സന്തോഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

