ഇസ്ലാമിക രാഷ്ട്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ഒ.െഎ.സി നിര്‍ദേശത്തിന് മന്ത്രിസഭയുടെ പിന്തുണ
text_fieldsറിയാദ്: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഓര്ഗനൈസേഷന് ഇസ്ലാമിക് കോ-^ഓപറേഷന് (ഒ.ഐ.സി) നിര്‍ദേശത്തിന് സൗദി മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സുപ്രധാന നിര്‍ദേശത്തിന് പിന്തുണ നല്‍കിയത്.
തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേര്‍ന്ന ഒ.ഐ.സിയുടെ കീഴിലെ സാമ്പത്തിക സഹകരണ സഭയുടെ 33ാമത് സമ്മേളനത്തിലാണ് പ്രതിസന്ധിക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. സാമ്പത്തിക വളര്‍ച്ചക്ക് ഉതകുന്ന സഹകരണത്തോടൊപ്പം വിവര, പരിചയ കൈമാറ്റം, സാമ്പത്തിക വളര്‍ച്ചക്ക് ഉതകുന്ന നയരൂപവത്കരണം എന്നിവയും ഇസ്തംബൂൾ സമ്മേളനത്തിെൻറ നിര്‍ദേശത്തില്‍ വരുന്നതായി മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
