Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യം അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം

text_fields
bookmark_border
foreign liquor
cancel

ജിദ്ദ: രാജ്യത്ത്​ മദ്യത്തിനുള്ള നിരോധനം തുടരുമെന്ന്​ സൗദി അറേബ്യ. രാജ്യത്തെ ചില പ്രത്യേക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ അനുവാദം നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകം നിശ്ചയിക്കുന്ന ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ വിദേശികളെ അനുവദിക്കുമെന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ ടൂറിസം മന്ത്രി അഹ്​മദ് അൽഖതീബ് നിഷേധിച്ചു. ഇത്തരമൊരു കാര്യത്തെ കുറിച്ച് സൗദി അധികൃതർ ആലോചിച്ചിട്ടുപോലുമില്ല. രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നതിനുമുമ്പ് വിനോദ സഞ്ചാരികളുടെ ഇഷ്​ടങ്ങളറിയാൻ സൗദി ജനങ്ങൾക്കിടയിൽ സർവേ നടത്തിയിരുന്നു. സൗദിയിലെ മദ്യനിരോധനത്തിൽ വിദേശ ടൂറിസ്​റ്റുകളിൽനിന്ന് പരാതികൾ ഉയർന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത വർഷം സ്വദേശികളും വിദേശികളും അടക്കം അഞ്ചുകോടി ടൂറിസ്​റ്റുകൾ രാജ്യത്തെത്തും. ആഭ്യന്തര, അന്താരാഷ്​ട്ര ടൂറിസ്​റ്റുകളെ ലക്ഷ്യമിട്ടുള്ള പദ്ധതിയും സൗദി തയാറാക്കിയതായി മന്ത്രി അറിയിച്ചു. സൗദിയിലെ നിയമമനുസരിച്ച് മദ്യവും ലഹരി പദാർഥങ്ങളും നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് നേരെ നിയമനടപടിയുണ്ടാകാറുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ministry of Tourism says alcohol will not be allowed
Next Story