നീതിന്യായ മന്ത്രാലയം മേയിൽ ഓൺലൈൻ ആപ് വഴി നൽകിയത് 21,000 സേവനങ്ങൾ
text_fieldsസൗദി നീതിന്യായ മന്ത്രാലയം
യാംബു: കോവിഡ് പ്രതിസന്ധിക്കാലത്ത് സൗദി നീതിന്യായ മന്ത്രാലയം ഓൺലൈൻ ആപ് വഴി നൽകുന്ന സേവനങ്ങൾ ശ്രദ്ധേയമാകുന്നു. 2021 മേയ് മാസം മാത്രം നീതിന്യായ മന്ത്രാലയത്തിെൻറ ഓൺലൈൻ പോർട്ടലായ mwathiq.sa മുഖേന 21,000 സേവനങ്ങൾ നൽകിയതായി മന്ത്രാലയം അറിയിച്ചു.
നീതിന്യായ, നിയമ മേഖലയിൽ ആവശ്യമായ വിവിധ സേവനങ്ങളാണ് ഒാൺലൈനായി നൽകുന്നത്. വാണിജ്യ വ്യവസായ രംഗത്തെ ഏജൻസികൾക്കുള്ള അംഗീകാരം നൽകൽ, നിയമലംഘനങ്ങൾ നടത്തിയ ഏജൻസികളെ റദ്ദാക്കൽ, റിയൽ എസ്റ്റേറ്റ് മേഖലയിൽ അംഗീകാരം നൽകൽ, ജാമ്യം നൽകൽ, ജാമ്യവ്യവസ്ഥകൾ അംഗീകരിക്കുന്നതും ലംഘിക്കുന്നതുമായ നിയമനടപടികളിലെ തീർപ്പുകൽപ്പിക്കൽ തുടങ്ങി വിവിധ സേവനങ്ങളാണ് നിർവഹിച്ചത്.
വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമനടപടികൾ, കടം നൽകുന്നതും അത് മടക്കി നൽകാതിരിക്കുമ്പോൾ ഉണ്ടാകുന്ന നിയമ നടപടികളിലെ ആവശ്യമായ സഹായവും നീതിന്യായ മന്ത്രാലയം ഒാൺലൈൻ ആപ്ലിക്കേഷൻ വഴി നൽകിയതിൽപെടുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ നിയമപ്രശ്നങ്ങളും മന്ത്രാലയം ഓൺലൈൻ ആപ് വഴി ഇതിനകം പരിഹാരം കണ്ടതായി അധികൃതർ അറിയിച്ചു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾക്ക് അംഗീകാരം നൽകുന്നതിനും നിയമലംഘനങ്ങൾ നടത്തുന്നവരെ അയോഗ്യരാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ വിവിധ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രാലയം ഏറെ ജാഗ്രത കാണിക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റും നിർദേശിക്കപ്പെട്ട നിയമനിർദേശങ്ങൾ പൂർണമായും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആപ്പിളിെൻറ മൊബൈൽ ഓപറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസ് ഉപയോഗിച്ചോ സ്മാർട്ട് ഫോൺ വഴിയോ നീതിന്യായ മന്ത്രാലയത്തിെൻറ mwathiq.sa എന്ന വെബ്സൈറ്റ് സന്ദർശിച്ച് നോട്ടറി ആപ്ലിക്കേഷൻ വഴി മന്ത്രാലയത്തിെൻറ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അപേക്ഷകെൻറ ആവശ്യപ്രകാരം അടുത്തുള്ള അംഗീകൃത നോട്ടറി ഏജൻസിയുമായി ആശയവിനിമയം നടത്താനും അതുവഴി പ്രശ്നപരിഹാരം സാധ്യമാക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഏതു മേഖലയിലുള്ളവർക്കും ഏതു സമയത്തും മന്ത്രാലയത്തിെൻറ ഈ സേവനം ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ആപ് ഒരുക്കിയിട്ടുള്ളത്. വ്യക്തികൾക്കും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾക്കും നേരിട്ട് സന്ദർശനം ആവശ്യമില്ലാതെ പരിഹരിക്കാനും നിയമസഹായം നൽകാനും രാജ്യത്തെ വാണിജ്യ മന്ത്രാലയം പ്രത്യേകം സംവിധാനം ഒരുക്കിയതും ഏറെ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

