Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ജി.​സി.​സി പൗ​ര​ന്മാ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ജി.​സി.​സി പൗ​ര​ന്മാ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

റി​യാ​ദ്: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ത​ര ജി.​സി.​സി (ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ) രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

സൗ​ദി​യി​ലെ​ത്തു​ന്ന ഇ​ത​ര ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ല​ഘൂ​ക​രി​ക്കാ​നും, അ​വ​ർ​ക്ക് മാ​ന്യ​മാ​യ താ​മ​സ​സൗ​ക​ര്യ​വും വി​ശ്ര​മ​വും ഒ​രു​ക്കാ​നും മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് വ​രെ ഇ​വ​ർ സൗ​ദി​യു​ടെ അ​തി​ഥി​ക​ളാ​യി തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ത​ന്നെ പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം ഓ​പ്പ​റേ​ഷ​ൻ​സ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടു​മാ​യി (ജ​വാ​സ​ത്) ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​കീ​കൃ​ത ന​മ്പ​രാ​യ 992 ഉ​പ​യോ​ഗി​ക്കാം. ത​ങ്ങ​ളു​ടെ ര​ണ്ടാം വീ​ട്ടി​ലെ​ന്ന​പോ​ലെ സു​ര​ക്ഷി​ത​മാ​യി തു​ട​രു​ന്ന ഇ​വ​ർ​ക്ക്, സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​കു​ന്ന മു​റ​യ്ക്ക് തി​രി​കെ പോ​കാ​നു​ള്ള പൂ​ർ​ണ പി​ന്തു​ണ സൗ​ദി ഗ​വ​ൺ​മെൻറ്​ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportsGCC CitizensMinistry of Interior
News Summary - Ministry of Interior provides assistance to GCC citizens stranded at airports
Next Story