ഹജ്ജ് ഉംറ മന്ത്രാലയത്തിന് ജി.സി.സി പുരസ്കാരം
text_fieldsഹജ്ജ് ഉംറ മന്ത്രാലയത്തിന് മികച്ച ഡിജിറ്റൽ ഗവൺമെന്റ് സ്ഥാപനത്തിനുള്ള ജി.സി.സി പുരസ്കാരം നൽകിയപ്പോൾ
റിയാദ്: തീർഥാടകർക്കായി ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും അവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും നടത്തുന്ന ശ്രമങ്ങൾ കണക്കിലെടുത്ത് ജി.സി.സി ഡിജിറ്റൽ ഗവൺമെന്റ് അവാർഡിന്റെ ഏഴാം പതിപ്പിൽ (2026) ‘മികച്ച ഡിജിറ്റൽ ഗവൺമെന്റ് സ്ഥാപനത്തിനുള്ള’ പുരസ്കാരം സൗദി ഹജ്ജ് ഉംറ മന്ത്രാലയം കരസ്ഥമാക്കി. ജി.സി.സി ഡിജിറ്റൽ ഗവൺമെന്റ് മന്ത്രിതല സമിതിയുടെ പത്താമത് യോഗത്തോടനുബന്ധിച്ച് ബഹ്‌റൈനിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറ ഉപമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത്ത് പുരസ്കാരം ഏറ്റുവാങ്ങി.
തീർഥാടകർക്ക് സൗദി ഭരണനേതൃത്വം നൽകുന്ന പ്രത്യേക പരിഗണനയുടെ തുടർച്ചയേയും സൗദി വിഷൻ 2030ന്റെ ' തീർഥാടന സേവന പ്രോഗ്രാ’മിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെയും ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും മന്ത്രാലയം നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെയുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ‘നുസുക്’ഡിജിറ്റൽ സംവിധാനത്തിന്റെ പൂർണ്ണമായ ക്ലൗഡ് ട്രാൻസ്ഫോമേഷൻ അടുത്തിടെ പൂർത്തിയാക്കിയതായി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സേവനങ്ങളുടെ വളർച്ചക്കും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനും അനുയോജ്യമായ രീതിയിൽ കൂടുതൽ വഴക്കമുള്ളതും വിപുലീകരിക്കാൻ കഴിയുന്നതുമായ സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കാൻ ഇതിലൂടെ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്.
ഹജ്ജ് മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനം വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് കോടിയിലധികം ഉപയോക്താക്കളാണ് 'നുസുക്' പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. തീർഥാടകർക്കും സന്ദർശകർക്കുമായി 70ലധികം പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ച് 500 ലധികം ഡിജിറ്റൽ സേവനങ്ങളാണ് മന്ത്രാലയം നൽകിവരുന്നത്. അതോടൊപ്പം ഉപഭോക്താക്കളുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ട് ആധുനിക സാങ്കേതിക വിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഉപയോഗം വിപുലീകരിക്കുന്നത് മന്ത്രാലയം തുടരുകയാണ്.
ജി.സി.സി ഡിജിറ്റൽ ഗവൺമെന്റ് അവാർഡ് അംഗരാജ്യങ്ങളിലെ മികച്ച ഡിജിറ്റൽ പദ്ധതികളെയും സംരംഭങ്ങളെയും ആദരിക്കുന്നതിനും നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ ഗവൺമെന്റ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തു ന്നതിനുമായാണ് സംഘടിപ്പി ക്കുന്നത്. ഈ വർഷം ഹജ്ജ്-ഉംറ മന്ത്രാലയത്തിന് ലഭിച്ച പുരസ്കാരം ഉൾപ്പെടെ സൗദിഅറേബ്യ ആകെ നാല് അവാർഡുകൾ കരസ്ഥമാക്കി യിട്ടുണ്ട്. ഇത് സൗദിയുടെ വിവിധ മേഖലകളിലെ ഡിജിറ്റൽ മുന്നേറ്റത്തെയും വൈവിധ്യത്തെയുമാണ് കാണിക്കുന്നത്.

