വിദ്യാഭ്യാസ, മാധ്യമ മന്ത്രാലയം ‘മീഡിയ സ്കോളർഷിപ്’ സംരംഭം ആരംഭിച്ചു
text_fields‘മീഡിയ സ്കോളർഷിപ് സംരംഭം ആരംഭിക്കുന്നതിനായി എഞ്ചിനീയർ മാജിദ് അൽസഖഫിയും ഡോ. ലീന ബിൻത് മുഹമ്മദ് അൽതൈമിയും കരാറിൽ ഒപ്പുവെച്ചപ്പോൾ.
റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച മാധ്യമ കമ്പനികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗദി പ്രതിഭകളെ യോഗ്യരാക്കുന്നതിനും ദേശീയ കഴിവുകൾ പരിശീലിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘മീഡിയ സ്കോളർഷിപ്’ സംരംഭം ആരംഭിക്കുന്നതിനായി വിദ്യാഭ്യാസ, വാർത്ത മന്ത്രാലയങ്ങൾ സഹകരണ കരാറിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബെനിയാന്റെയും വാർത്ത വിനിമയ മന്ത്രി സൽമാൻ അൽദോസാരിയുടെയും സാന്നിധ്യത്തിൽ വാർത്ത മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സ്ട്രാറ്റജി ആൻഡ് വിഷൻ റിയലൈസേഷൻ അണ്ടർസെക്രട്ടറി എഞ്ചിനീയർ മാജിദ് അൽസഖഫിയും വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സ്കോളർഷിപ്പുകൾക്കായുള്ള അണ്ടർ സെക്രട്ടറി ഡോ. ലീന ബിൻത് മുഹമ്മദ് അൽതൈമിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് നിരവധി പാതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സംരംഭം ഖാദിമുൽ ഹറമൈൻ സ്കോളർഷിപ് പ്രോഗ്രാമിന്റെ പാതകളിലൊന്നായ മാധ്യമ മേഖലയ്ക്കായുള്ള ‘വാഈദ്’ ട്രാക്കിലൂടെയാണ് ആരംഭിക്കുന്നത്. വിദ്യാഭ്യാസ, വാർത്ത മന്ത്രാലയങ്ങളുടെ സംയുക്ത സഹകരണത്തോടെ ‘മാധ്യമ മേഖലയിലെ തൊഴിൽ അവസരങ്ങൾക്ക് സ്കോളർഷിപ്പുകൾ നൽകുക’ എന്നതാണ് വാഇദ് ട്രാക്ക് പരിപാടിയുടെ ലക്ഷ്യം. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി പ്രതിഭകളെ പ്രയോജനപ്പെടുത്താനും ആകർഷിക്കാനും പ്രാപ്തരാക്കിക്കൊണ്ട് ദേശീയ മാധ്യമ വ്യവസായത്തെ പിന്തുണക്കുന്നതിനും സൃഷ്ടിപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും മേഖലയുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ഇരുമന്ത്രാലയങ്ങളുടെ പ്രതിബദ്ധതയിൽ നിന്നാണ് ഈ സവിശേഷ സംരംഭം ഉരുത്തിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

