വിശദ വിവരങ്ങളില്ലാത്ത ആഭരണങ്ങളുടെ പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തി വാണിജ്യ മന്ത്രാലയം
text_fieldsറിയാദ്: വിശദമായ വിവരങ്ങളില്ലാതെ ആഭരണങ്ങൾ പരസ്യപ്പെടുത്തുന്നത് സൗദി വാണിജ്യ മന്ത്രാലയം നിരോധിച്ചു. വിലയേറിയ ലോഹങ്ങളുടെയും രത്നങ്ങളുടെയും നിയമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വാണിജ്യ മന്ത്രാലയം നിശ്ചയിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
വിലയേറിയ ലോഹങ്ങളുടെയും രത്നക്കല്ലുകളുടെയും പരസ്യം, ഉൽപന്നത്തിന്റെ സ്വഭാവം, ഭാരം, തരം, പരിശുദ്ധി മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
മന്ത്രാലയത്തെ ആദ്യം അറിയിക്കാതെ വിലയേറിയ ലോഹങ്ങളുടെയും രത്നക്കല്ലുകളുടെയും വിൽപനയിൽ ഏർപ്പെടുന്നതിനോ അത്തരം പ്രവർത്തനത്തിന്റെ സ്ഥാനം മാറ്റുന്നതിനോ അത്തരം പ്രവർത്തനം അവസാനിപ്പിക്കുന്നതിനോ അനുവാദമില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. സൗദിയുടെ മുദ്രയോ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയോ ഉപയോഗിച്ച് വസ്തു മുദ്രണം ചെയ്തിരിക്കണം എന്നതുപോലുള്ള നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ അവ വിൽക്കുവാനോ പ്രദർശിപ്പിക്കുവാനോ കൈവശം വെക്കുവാനോ പാടില്ലെന്ന് മന്ത്രാലയം പറഞ്ഞു. വിലയേറിയ ലോഹങ്ങളുടെ അറ്റകുറ്റപ്പണികൾ, വൃത്തിയാക്കൽ, വെൽഡിങ്, പെയിന്റിങ് അല്ലെങ്കിൽ മിനുക്കുപണികൾ എന്നിവയിൽ ഏർപ്പെടുന്നതിന് ആ പ്രവർത്തനം സ്ഥാപനത്തിന്റെ വാണിജ്യ രജിസ്റ്ററിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്നും മന്ത്രാലയം സൂചിപ്പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

