അറവുശാലകൾക്കായി ഓൺലൈൻ ബുക്കിങ് സേവനത്തിന് തുടക്കം
text_fieldsറിയാദ്: രാജ്യത്തുടനീളമുള്ള അറവുശാലകളിൽ അറവിന് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ സേവനം ആരംഭിച്ചതായി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു.
ഗുണഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുക, തൊഴിൽ സുരക്ഷയും ആരോഗ്യവും വർധിപ്പിക്കുക, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അറവുശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുക എന്നിവയാണ് ഈ സേവനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
ദുൽഹജ്ജ് ഒന്ന് മുതൽ സേവനം ലഭ്യമാണ്. വ്യക്തികളായാലും ഇറച്ചിക്കട ഉടമകളായാലും കമ്പനികളായാലും കാറ്ററിങ് കോൺട്രാക്ടർമാരായാലും ഗുണഭോക്താക്കൾക്ക് സമയവും പരിശ്രമവും ലാഭിക്കാൻ ഈ സേവനം പ്രാപ്തമാക്കുന്നു. എല്ലാത്തരം കന്നുകാലികളെയും അറുക്കുന്നതിന് ഉചിതമായ ദിവസവും സമയവും തെരഞ്ഞെടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

