ഹറമിലെ റേഡിയോ, ടെലിവിഷൻ ആസ്ഥാനം മന്ത്രി സന്ദർശിച്ചു
text_fieldsവാർത്താവിതരണ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽദോസരി ഹറമിലെ റേഡിയോ, ടെലിവിഷൻ ആസ്ഥാനം സന്ദർശിച്ചപ്പോൾ
മക്ക: മസ്ജിദുൽ ഹറാമിലെ റേഡിയോ, ടെലിവിഷൻ ആസ്ഥാനത്തെ റമദാൻ പ്രവർത്തനങ്ങൾ വാർത്താവിതരണ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽദോസരി പരിശോധിച്ചു. ടെലിവിഷൻ ആസ്ഥാനത്തെത്തിയ മന്ത്രി റമദാനിലെ ഉംറ സീസൺ കവറേജ് അവലോകനം ചെയ്തു. ഹറമിലെ ഖുർആൻ ചാനൽ ആസ്ഥാനം സന്ദർശിച്ച് ട്രാൻസ്മിഷൻ സ്റ്റുഡിയോകൾ, അവയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാഴ്ചക്കാർക്ക് ചാനൽ നൽകുന്ന തത്സമയ പ്രക്ഷേപണം എന്നിവ മന്ത്രി കണ്ടു. സന്ദർശനത്തിന്റെ സമാപനത്തിൽ സൗദി ചാനലുകളിലെയും റേഡിയോ സ്റ്റേഷനുകളിലെയും ജീവനക്കാർ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാഴ്ചക്കാർക്കായി ഹറമിൽ നിന്ന് ഖുർആൻ ചാനൽ 24 മണിക്കൂറും തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. 40ലധികം ആധുനിക ഹൈടെക് കാമറകൾ ഇതിന് ഉപയോഗിക്കുന്നുണ്ട്. പിന്നിൽ 80ലധികം ഉയർന്ന പ്രഫഷനൽ സൗദികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

