Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമന്ത്രി സ്​മൃതി...

മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്​ച നടത്തി
cancel
camera_alt

ഇന്ത്യൻ വനിത-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്​ ബിൻ മിശ്​അൽ ബിൻ അബ്​ദുൽ അസീസും കൂടി​ക്കാഴ്​ച നടത്തുന്നു

ജിദ്ദ: ഹജ്ജ്​ കരാർ ഒപ്പിടലുമായി ബന്ധപ്പെട്ട്​ ​സൗദിയിലെത്തിയ ഇന്ത്യൻ വനിത-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്​മൃതി ഇറാനി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്​ ബിൻ മിശ്​അൽ ബിൻ അബ്​ദുൽ അസീസുമായി കൂടിക്കാഴ്​ച നടത്തി. പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്​തതിനൊപ്പം സൗഹൃദ സംഭാഷണവും നടത്തി. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ സന്നിഹിതനായിരുന്നു.

രണ്ട്​ ദിവസം മുമ്പാണ്​ മന്ത്രി സ്​മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജിദ്ദയിലെത്തിയത്​. ഇരുവരും മദീന ഉൾപ്പടെയുള്ള ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ജിദ്ദയിൽ ആരംഭിച്ച മൂന്നാമത്​ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനമേളയിലും പ​ങ്കെടുക്കുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti IraniMakkah Deputy Governor
News Summary - Minister Smriti Irani and Makkah Deputy Governor held a meeting
Next Story