Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി നയതന്ത്രജ്ഞ വിദ്യാർഥികളോട് സംവദിച്ച് മന്ത്രി

text_fields
bookmark_border
സൗദി നയതന്ത്രജ്ഞ വിദ്യാർഥികളോട് സംവദിച്ച് മന്ത്രി
cancel
camera_alt

1 അ​മീ​ർ സ​ഊ​ദ് അ​ൽ-​ഫൈ​സ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​പ്ലോ​മാ​റ്റി​ക് സ്റ്റ​ഡീ​സി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ സം​സാ​രി​ക്കു​ന്നു, 2 സദസിന്റെ ദൃശ്യം

റിയാദ്: പുതുതലമുറ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സൗദി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ.

മന്ത്രി ഞായാറാഴ്ച രാവിലെ 9.30നാണ് അമീർ സഊദ് അൽ-ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസ് സന്ദർശിച്ചത്. സൗദി യുവതീയുവാക്കളിൽനിന്ന് മികച്ച ഭാവി നയതന്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ മന്ത്രി അവരെ അഭിസംബോധന ചെയ്തു.

ലോകം വഴിത്തിരിവിൽ നിൽക്കുന്ന ഈ സമയത്ത് ഇന്ത്യ-സൗദി തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വളർച്ച, സമൃദ്ധി, സ്ഥിരത, സുരക്ഷ, വികസനം എന്നിവയിൽ നേട്ടങ്ങളും വലിയ പ്രതീക്ഷകളുമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister interacted with students of Saudi diplomacy
Next Story