മന്ത്രി അഡ്വ. ടി. സിദ്ധീഖിന് മക്ക ഒ.ഐ.സി.സിയുടെ സ്വീകരണം
text_fieldsമക്ക: ഉംറ നിർവഹിക്കാനെത്തിയ കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധീഖിന് മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മക്ക ഒ.ഐ.സി.സി ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ്’ സമർപ്പണവും ഇതോടൊപ്പം നടന്നു.
മക്കയിലെ പാനൂർ റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെയ്ദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഹബീബ് ബാലുശ്ശേരിയുടെ നേതൃത്വത്തിൽ സഹഭാരവാഹികൾ ചേർന്ന് മന്ത്രി അഡ്വ. ടി. സിദ്ധീഖിന് ഫലകം സമ്മാനിച്ചു.
മക്കയിൽനിന്ന് ജിദ്ദ ഇന്ത്യൻ സ്കൂളിൽ പഠിച്ച് ഈ വർഷം 10-ാം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടി തുടർപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്കാണ് ‘ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ്’ മന്ത്രി വിതരണം ചെയ്തത്.
ഉന്നത വിജയം നേടിയ വിദ്യാർഥികളായ മുഹമ്മദ് മിറാഷ്, ഇയാസുദ്ദീൻ, അംറീൻ നൗഷാദ്, വർദ്ദ, കെൻസ ഫാത്തിമ, റിഷ്ന, അനീർ നിസാം എന്നിവർ മന്ത്രിയിൽനിന്ന് പ്രശംസാഫലകം ഏറ്റുവാങ്ങി. ചടങ്ങിൽ കെ.എം.സി.സി നാഷനൽ പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ, മക്ക ഘടകം ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മക്ക നഴ്സസ് ഫോറം പ്രതിനിധി മുസ്തഫ മലയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ ഹാരിസ് മണ്ണാർക്കാട്, ഷാജി ചുനക്കര, മുഹമ്മദ് ഷാ പോരുവഴി, അബ്ദുൽ മനാഫ് വയ്യാനം, നൗഷാദ് തൊടുപുഴ, ഫൈസൽ അഹമ്മദ് മദീന എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും ഷംനാസ് മീരാൻ മൈലൂർ നന്ദിയും പറഞ്ഞു.
മുബഷിർ അരീക്കോട്, നൗഷാദ് എടക്കര, ഷംസുദ്ദീൻ വടക്കഞ്ചേരി, അബു അയ്മനംകുടി, ഫൈസൽ മാറമ്പിള്ളി, സിറാജ്, അബ്ദുൽ റഷീദ്, ബദരിയ നൗഷാദ്, ജുമൈല ഹുസൈൻ, സീനത്ത് ഹബീബ്, ഷംല ഷംനാസ്, ഷീബാ സെയ്ദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

