Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​ർ...

തീ​ർ​ഥാ​ട​ക​ർ മി​നാ​യോ​ട്​ വി​ട ചൊല്ലി; ഹ​ജ്ജി​ന്​ പ​ര്യ​വ​സാ​നം ​

text_fields
bookmark_border
തീ​ർ​ഥാ​ട​ക​ർ മി​നാ​യോ​ട്​ വി​ട ചൊല്ലി; ഹ​ജ്ജി​ന്​ പ​ര്യ​വ​സാ​നം ​
cancel

മ​ക്ക: ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തീ​ർ​ഥാ​ട​ക​ർ മി​നാ ന​ഗ​രി​യോ​ട്​ വി​ട പ​റ​ഞ്ഞു. 70 ശ​ത​മാ​ന​ത ്തോ​ളം ഹാ​ജി​മാ​ർ ദു​ൽ​ഹ​ജ്ജ്​ 12 ചൊ​വ്വാ​ഴ്​​ച​ത​ന്നെ ക​ല്ലേ​റു ക​ർ​മം പൂ​ർ​ത്തി​യാ​ ക്കി ഒ​രു​ദി​വ​സം മ ു​ന്നെ മി​നാ​വാ​സം അ​വ​സാ​നി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ ബു​ധ​നാ​ഴ്​​ച മ​ട​ങ്ങും.

ചൊ​വ്വാ​ഴ്​​ച അ​സ ീ​സി​യ റോ​ഡി​ൽ ബ​സ്​ നി​യ​ന്ത്ര​ണം​വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട​ക്കാ​രാ​യ ര​ണ്ട്​ ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ മൂ​ന്ന്​ തീ​ർ​ഥാ​ട​ക​ർ മ​രി​ച്ച​താ​ണ്​ അ​നി​ഷ്​​ട സം​ഭ​വം. വ​നി​ത​യു​ൾ​പ്പെ​ടെ ര​ണ്ട്​ മ​ല​യാ​ളി​ക​ളും പ​രി​േ​ക്ക​റ്റ​വ​രി​ൽ​പെ​ടും. മ​റ്റ്​ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്​​ച ഒ​രു മ​ണി​ക്കൂ​റോ​ളം മി​നാ​യി​ൽ ശ​ക്​​ത​മാ​യ മ​ഴ പെ​യ്​​തു. കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. അ​ൽ​പം പ​രി​​​​ഭ്രാ​ന്തി​യു​ണ്ടാ​യെ​ങ്കി​ലും മ​ഴ ശ​മി​ച്ച​തോ​ടെ മി​നാ ന​ഗ​രി സാ​ധാ​ര​ണ നി​ല​യി​ലാ​യി.170 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി കാ​ൽ കോ​ടി​യി​ലേ​റെ ഹാ​ജി​മാ​രാ​ണ്​ ഇ​ത്ത​വ​ണ ഹ​ജ്ജ്​ ക​ർ​മം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന്​ ഹ​ജ്ജ്​ മ​ന്ത്രി മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ ബി​ന്ദ​ൻ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം 27 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി മ​ക്ക ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

മ​ല​യാ​ളി ഹാ​ജി​മാ​ർ പൊ​തു​വെ ത​ൃ​പ്​​ത​രാ​യാ​ണ്​ ഹ​ജ്ജ്​​ക​ർ​മം പൂ​ർ​ത്തി​യാ​ക്കി മ​ട​​ങ്ങു​ന്ന​തെ​ന്ന്​ സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു.200ഒാ​ളം ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക്​ ത​മ്പു​ക​ളി​ൽ താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കാ​ത്ത പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്​​ച രാ​ത്രി​യോ​ടെ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​ര​മാ​യെ​ന്ന്​ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ നൂ​ർ​റ​ഹ്​​മാ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു.​

അ​യ്യാ​യി​ര​ത്തി​ലേ​റെ മ​ല​യാ​ളി സ​ന്ന​ദ്ധ​സേ​വ​ക​ർ ഹ​ജ്ജ്​ ന​ഗ​രി​യി​ൽ സ​ജീ​വ​മാ​യി. കെ.​എം.​സി.​സി, ത​നി​മ, ആ​ർ.​എ​സ്.​സി, ഹ​ജ്ജ്​ വെ​ൽ​ഫെ​യ​ർ ഫോ​റം, വി​ഖാ​യ, ഒ.​െ​എ.​സി.​സി, ഫ്ര​റ്റേ​ണി​റ്റി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാ​ണ്​ മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച വെ​ച്ച​ത്.

പൊ​തു​വെ വ​ള​രെ ശാ​ന്ത​മാ​യാ​ണ്​ ഹ​ജ്ജ്​ പ​ര്യ​വ​സാ​നി​ക്കു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 17 രാ​ത്രി മു​ത​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​ത്തു​ട​ങ്ങും. 18ന്​ ​രാ​വി​ലെ എ​ട്ടു​മ​ണി​​യോ​ടെ ക​രി​പ്പൂ​രി​ലാ​ണ്​ ആ​ദ്യ​വി​മാ​ന​മി​റ​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjminaworld newsmalayalam newsHajj 2019
News Summary - Mina Hajj-Gulf News
Next Story