Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഖത്​മുൽ ഖുർആൻ​':...

'ഖത്​മുൽ ഖുർആൻ​': ഹറമുകളിൽ സംഗമിച്ചത്​ ജനലക്ഷങ്ങൾ

text_fields
bookmark_border
madeena masjid
cancel
camera_alt

റമദാൻ 29-ാം രാവിൽ ഖത്​മുൽ ഖുർആനിൽ പ​​ങ്കെടുക്കാൻ​​ മസ്​ജിദുന്നബിയിലെത്തിയവരുടെ തിരക്ക്​

Listen to this Article

ജിദ്ദ: ഇരുഹറമുകളിലും ​വെള്ളിയാഴ്​ച രാത്രി ഖത്​മുൽ ഖുർആനിനോടനുബന്ധിച്ച്​ നടന്ന തറാവീഹ്​ നമസ്​കാരത്തിൽ ജനലക്ഷങ്ങൾ പങ്കാളികളായി. റമദാൻ 29ലെ ഖത്​മുൽ ഖുർആനിലും പ്രാർഥനയിലും പങ്കുചേരാൻ തീർഥാടകർക്ക്​ പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ സ്വദേശികളും വിദേശികളുമായ പതിനായിരങ്ങളാണ്​ ഹറമുകളിലേക്ക്​ ഒഴുകിയെത്തിയത്​. തിരക്ക്​ കണക്കിലെടുത്ത്​ സേവന വകുപ്പുകൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.

നമസ്​കാരവേളയിൽ മസ്​ജിദുൽ ഹറാമിനകവും മുറ്റങ്ങളും ​നിറഞ്ഞുകവിഞ്ഞു. പരിസരത്തെ റോഡുകളിലേക്ക്​ വരെ നമസ്​കാര അണികൾ നീണ്ടു. തറാവീഹ്​ നമസ്​കാരത്തിന്​ ശൈഖ്​ അബ്​ദുല്ല അൽജുഹ്​നിയും ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസും നേതൃത്വം നൽകി.

സൗദി ഭരണാധികാരി സൽമാൻ രാജാവും ഹറമിലെ തറാവീഹിലും ഖത്​മുൽ ഖുർആനിലും പങ്കാളിയായി.​ വ്യാഴാഴ്​ച രാ​ത്രിയോടെയാണ്​ സൽമാൻ രാജാവ്​ മക്കയിലെത്തിയത്​.

മദീനയിലെ മസ്​ജിദുന്നബവിയിൽ ശൈഖ്​ ഖാലിദ്​ അൽമുഹന, ശൈഖ്​ സ്വലാഹ്​ അൽബദീറും തറാവീഹ്​ നമസ്​കാരത്തിന്​ നേതൃത്വം നൽകി. ഇരുഹറമുകളിലും ഖത്​മുൽ ഖുർആനിനോടനുബന്ധിച്ച്​ തീരുമാനിച്ച പ്രവർത്തനങ്ങൾ വിജയകരമായിരുന്നുവെന്ന്​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khatmul quranramadan
News Summary - Millions of people converge on harams
Next Story