സൈനിക നടപടി രാജ്യത്തിന്റെ അഭിമാനം -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: നിരപരാധികളായ സിവിലിയൻസിനെതിരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അവരുടെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളിൽ ചെന്ന് തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണെന്ന് റിയാദ് ഒ.ഐ.സി.സി.
ബുധനാഴ്ച പുലർച്ചെ ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെ ഭീകരരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളുമടക്കം തകർത്ത് തരിപ്പണമാക്കി പഹൽഗാമിലെ നിരപരാധികളായ രക്തസാക്ഷികളുടെ കുടുംബത്തിനോടും രാജ്യത്തോടും ഇന്ത്യൻ സേന നീതി പുലർത്തിയതായും ഇതിൽ പങ്കാളികളായ രാജ്യത്തെ വിവിധ സേനകൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും സെൻട്രൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

