‘മിലൻ 23’ നാളെ; ഫാത്തിമ തഹ്ലിയ മുഖ്യാതിഥി
text_fields‘മിലാൻ 23’ സംഘാടകർ വാർത്തസമ്മേളനത്തിൽ
ദമ്മാം: റൈസിങ് സ്റ്റാർസ് സംഘടിപ്പിക്കുന്ന ‘മിലൻ 23’ സാംസ്കാരിക പരിപാടി വെള്ളിയാഴ്ച. ‘ഹരിത’ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ മുഖ്യാതിഥിയാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ത്രീപക്ഷ സംബന്ധമായ ആനുകാലിക വിഷയങ്ങളിലൂന്നി ഫാത്തിമ തഹ്ലിയ സംവദിക്കും.
തുടർന്ന് നടക്കുന്ന മ്യൂസിക് ഈവ് ഗായകരായ സജ്ല സലീം, സലീൽ സലീം, ജിയോ, കീ ബോർഡിസ്റ്റ് ബിലാൽ തുടങ്ങിയവർ നയിക്കും. ബ്രൗൺ സാൻഡ് ഇവൻറ്സാണ് ഓർക്കസ്ട്ര. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. പ്രവേശനം സൗജന്യം. വാർത്തസമ്മേളനത്തിൽ ജസീല റസാഖ്, ഹുസ്ന ആസിഫ്, റിഫാന ആസിഫ് എന്നിവർ പങ്കെടുത്തു.

