അറിവിന്റെ ഇടമായി പ്രവാസി വെൽഫെയർ ഫ്യൂചർ എഡ്ജ്
text_fieldsപ്രവാസി വെൽഫെയർ ഫ്യൂച്ചർ എഡ്ജ് അൽ മുന സ്കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍-കാസർകോട് ജില്ല കമ്മിറ്റി ദമ്മാമില്‍ നടത്തിയ ഫ്യൂച്ചര്‍ എഡ്ജ് സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. അല്‍ മുന സ്കൂള്‍ വൈസ് പ്രിന്‍സിപ്പൽ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ടെക്നോളജി, ഹയര്‍ എജുക്കേഷന്‍, ഡിജിറ്റല്‍ സിറ്റിസൺഷിപ് എന്ന തീമില്‍ പ്രമുഖര്‍ നേതൃത്വം നല്കിയ സെഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് പുതുമയുള്ള അനുഭവമായി.
വ്യത്യസ്ത പഠനശൈലികള്‍, കമ്പ്യൂട്ടേഷനല്‍ സയന്‍സ്, ലൈഫ് സ്കില്‍സ്, ഡിജിറ്റല്‍ കാലഘട്ടത്തിലെ സാമൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി, ഡോ. ജൌഷീദ്, റയ്യാന്‍ മൂസ, ഡോ. താജ് ആലുവ തുടങ്ങിയവര്‍ സെഷനുകള്‍ നടത്തി. സമാപന സെഷനില്‍ പ്രവാസി വെല്‍ഫെയര്‍ റീജനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹീം ആശംസകൾ നേർന്നു. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ‘ഉന്നത വിദ്യാഭ്യാസം വിദേശരാജ്യങ്ങളില്‍’ വിഷയത്തില്‍ സീനിയര്‍ കരിയര്‍ ഗൈഡ് പി.ടി. ഫിറോസ് സംസാരിച്ചു. വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍, അഭിരുചി നിർണയം, അംഗീകൃത സർവകലാശാലകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി വിദേശത്തുള്ള ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമഗ്രമായ വിഷയാവതരണം ശ്രദ്ധേയമായി. ഫ്യൂച്ചര്‍ എഡ്ജ് ജനറല്‍ കണ്‍വീനര്‍ ബിനാന്‍ ബഷീര്‍ സ്വാഗതവും പ്രവാസി വെല്‍ഫെയര്‍ എക്സിക്യൂട്ടിവ് അംഗം അയ്മന് സഈദ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ജംഷാദ് അലി, തന്‍സീം, ഷക്കീര്‍, ജമാല്‍, സലിം, ഷമീം, റിഷാദ്, ജാബിര്‍, ഫാത്തിമ ഹാഷിം, സജ്ന ഷക്കീര്‍ എന്നിവര്‍ കോണ്‍ഫറൻസിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

