മലബാർ പ്രീമിയർ ലീഗിൽ മൈറ്റി മലബാർ ജേതാക്കൾ
text_fieldsഒന്നാമത് ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് മലബാർ പ്രീമിയർ ലീഗ് നൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ
ജേതാക്കളായ മൈറ്റി മലബാർ
റിയാദ്: ഒന്നാമത് ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് മലബാർ പ്രീമിയർ ലീഗ് നൈറ്റ് ക്രിക്കറ്റ് ടൂർണമെൻറിൽ മൈറ്റി മലബാർ ജേതാക്കളായി. ടെക്സ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗ്ലോബ് വിൻ മലപ്പുറത്തെ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് മൈറ്റി മലബാർ ജേതാക്കളായത്.
ടൂർണമെൻറിലെ മികച്ച ബാറ്ററായി ഇർഷാദ് (ഗ്ലോബ് വിൻ), മികച്ച ബൗളറായി യാസിർ പാപ്പി (മൈറ്റി മലബാർ), മോസ്റ്റ് വാല്യുബൾ െപ്ലയറായി റാഷിദ് (ഗ്ലോബ് വിൻ) എന്നിവരെ തിരഞ്ഞെടുത്തു. മലബ്രീസ് ഗ്രൂപ്, വൈ.ബി.കെ കണ്ണൂർ, സ്ട്രൈക്കഴ്സ് തൃശൂർ, ഡ്രീം ആർട്സ് മജ്ലിസ്, ലെജൻഡ്സ് സി.സി, റോക്സ്റ്റർ മുതാജിർ, ഗ്ലോബ് വിൻ മലപ്പുറം, മൈറ്റി മലബാർ എന്നീ ഫ്രാഞ്ചൈസികളാണ് പ്രീമിയർ ലീഗിൽ പങ്കെടുത്തത്.
വിജയികൾക്കുള്ള ട്രോഫികളും കാഷ് പ്രൈസും പ്രവാസി കൂട്ടായ്മ പ്രസിഡൻറ് നാസർ പാണയം, ഗ്ലോബ് വിൻ എം.ഡി സമീർ, കെ.സി.എ പ്രസിഡൻറ് ഷാബിൻ ജോർജ്, എം.പി. ഷഹ്ദാൻ, മുഹമ്മദ് ഷിബു, ഫഹദ് ടെക്നോ മേക്, നസീർ ഖാൻ അസ്മാസ് ഹോട്ടൽ എന്നിവർ ചേർന്ന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

