മിഫ ചാമ്പ്യൻസ് ലീഗ് സെപ്റ്റംബർ അഞ്ച് മുതൽ മദീനയിൽ
text_fields1. ജാഫർ കവാടൻ (ചെയർമാൻ) 2. ഗഫൂർ പട്ടാമ്പി (ജനറൽ കൺവീനർ) 3. ഹംസ മണ്ണാർക്കാട് (ട്രഷറർ)
മദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോഷിയേഷന്റെ (മിഫ) നേതൃത്വത്തിൽ സെപ്തംബർ അഞ്ചു മുതൽ മദീനയിൽ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നു. മദീനയിലെ പ്രമുഖരായ ഒമ്പത് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റാണ് നടക്കുന്നത്.
മദീനയിലെ മലയാളി പ്രവാസി ക്ലബുകളായ സിറ്റി ബ്രദേഴ്സ്, ഫ്രണ്ട്സ് മദീന, സോക്കർ സിറ്റി, ചങ്ക്സ് മദീന, നഹാസ് എഫ്.സി, സംസം എഫ്.സി,, എഫ്.സി മദീന, യുനൈറ്റഡ് മദീന തുടങ്ങിയ ഒമ്പത് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. സെപ്തംബർ അഞ്ച് മുതൽ നാല് ആഴ്ചകളായാണ് മത്സരങ്ങൾ നടക്കുക.
സംസം റസ്റ്റോറൻ്റിൽ ചേർന്ന യോഗത്തിൽ ജാഫർ കാവാടൻ അധ്യക്ഷത വഹിച്ചു. അഷറഫ് ചൊക്ളി, നിസാർ കരുനാഗപള്ളി, ഫൈസൽ വടക്കൻ, അജ്മൽ ആബിദ് എന്നിവർ സംസാരിച്ചു. യോഗത്തിൽ ടൂർണമെന്റ് കമ്മിറ്റിക്ക് രൂപംനൽകി. ചെയർമാനായി ജാഫർ കവാടനെയും വൈസ് ചെയർമാൻമാരായി
മൂസ രാമപുരം, അജ്മൽ മുഴിക്കൽ എന്നിവരെയും ജനറൽ കൺവീനറായി ഗഫുർ പട്ടാമ്പിയെയും ജോയിന്റ് കൺവീനർമാരായി സുഹൈൽ നഹാസ്, തങ്ങൾ സോക്കർ സിറ്റി എന്നിവരെയും ട്രഷററായി ഹംസ മണ്ണാർക്കാടിനെയും തെരഞ്ഞെടുത്തു. മുനീർ പടിക്കൽ സ്വാഗതവും ഹംസ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

