മിഫ ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു
text_fieldsമദീനയിൽ മിഫ ചാമ്പ്യൻസ് ലീഗ് അലി ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
മദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (മിഫ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു. ഒരു മാസത്തോളം നീളുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മീഖാത്ത് റോഡിലുള്ള സദ്ദാം ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ അലി ഹുസൈൻ നിർവഹിച്ചു.
വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ടീമുകളുടെ മാർച്ച് പാസ്റ്റും ഉദ്ഘാടന വേളയിൽ അരങ്ങേറി. വൻജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ അഷറഫ് ചൊക്ലി, ഹമീദ് പെരുപറമ്പിൽ, നിസാർ കരുനാഗപ്പള്ളി, നജീബ് പത്തനംതിട്ട, ഡോ. ഫാറൂഖ്, മെഹബൂബ് കീഴ്പ്പറമ്പ്.
കോയ സംസം, സുഹുർ കിസ്മത്ത്, സമദ് ടോപ് ഫോം, കബീർ ബിരിയാണി സ്പോട്ട്, അൽത്താഫ് കൂട്ടിലങ്ങാടി, ഷംസു എന്നിവർ സംബന്ധിച്ചു. ഹിഫ്സുറഹ്മാൻ, മുനീർ പടിക്കൽ, ഫൈസൽ വടക്കൻ, അജ്മൽ ആബിദ്, ജലീൽ പാലൂർ, ജാഫർ കാവാടൻ, ഗഫൂർ പട്ടാമ്പി, ഹംസ മണ്ണാർക്കാട്, ഹാരിസ് പേരാമ്പ്ര, നിസാർ മേപ്പയൂർ, സുഹൈൽ നഹാസ്, ജദീർ തങ്ങൾ, സഹദ് അസ്ഹരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

