Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമേഷ്യ: സുരക്ഷയും അസ്ഥിരതയും ചർച്ച ചെയ്ത് സൗദി-റഷ്യൻ വിദേശകാര്യമന്ത്രിമാർ

text_fields
bookmark_border
പശ്ചിമേഷ്യ: സുരക്ഷയും അസ്ഥിരതയും ചർച്ച ചെയ്ത് സൗദി-റഷ്യൻ വിദേശകാര്യമന്ത്രിമാർ
cancel

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്​ട്രീയ സാഹചര്യങ്ങളും സുരക്ഷ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ലോകശക്തികളുമായി ചേർന്ന് സൗദി അറേബ്യ നടത്തുന്ന സുപ്രധാന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചർച്ച നടന്നത്.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രാഷ്​ട്രീയ അസ്ഥിരതയും മറ്റ് നിർണായക വിഷയങ്ങളുമാണ് ചർച്ചയിൽ പ്രധാന അജണ്ടകളായി മാറിയത്. മേഖല നേരിടുന്ന വിവിധ സുരക്ഷ ഭീഷണികളെക്കുറിച്ചും അവ പരിഹരിക്കാൻ അന്താരാഷ്​ട്ര തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഇരുമന്ത്രിമാരും വിശദമായി സംസാരിച്ചു. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനും റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ആശയവിനിമയം ശക്തമായി തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Middle East: Saudi and Russian Foreign Ministers Discuss Security and Instability
Next Story