സൗഹാർദത്തിന്റെ സംഗമമായി മിഅ ‘നോമ്പൊർപ്പിക്കൽ’
text_fieldsമലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ‘നോമ്പൊർപ്പിക്കൽ’ ഇഫ്താർ വിരുന്ന്
റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മിഅ) സംഘടിപ്പിച്ച ‘നോമ്പൊർപ്പിക്കൽ 2024’ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18ലെ അൽ ഇഖിയാൽ ഇസ്തിറാഹിൽ നടന്ന സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം 1200ഓളം പേർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ചു.
ശിഹാബ് കൊട്ടൂക്കാട്, അസ്ലം പാലത്ത്, വിജയൻ നെയ്യാറ്റിൻകര, ഷംനാദ് കരുനാഗപ്പള്ളി, അലി ആലുവ, ഗോൾഡ് മെർച്ചൻറ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് കൗൺസിലർ മച്ചിങ്ങൽ അലവിക്കുട്ടി, ഷാനവാസ് മുനമ്പത്ത്, ടി.വി.എസ്. അബ്ദുസ്സലാം, അബ്ദുല്ല വല്ലാഞ്ചിറ, ഇബ്രാഹിം സുബ്ഹാൻ, നാസർ വണ്ടൂർ, വനിത വിഭാഗം പ്രസിഡൻറ് ജുവൈരിയത്ത്, സെക്രട്ടറി ലീന ജാനിഷ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അബൂബക്കർ മഞ്ചേരി ആമുഖപ്രസംഗം നടത്തി. മൻസൂർ ചെമ്മല ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും വനിതാവിഭാഗം ട്രഷറർ ഷെബി മൻസൂർ നന്ദിയും പറഞ്ഞു.
ഭരണസമിതി അംഗങ്ങളായ അസൈനാർ ഒബയാർ, ഉമറലി അക്ബർ, ഹബീബ് റഹ്മാൻ, വിനീഷ് ഒതായി, ശിഹാബ് കരുവാരകുണ്ട്, ഷമീർ കല്ലിങ്ങൽ, ഷബീർ ഒതായി, സാകിർ ഹുസൈൻ, അൻവർ സാദിഖ്, ടി.എം.എസ്. ഫൈസൽ, ജാസിർ, സുനിൽ ബാബു എടവണ്ണ, ബിന്യാമിൻ ബിൽറു, ഷറഫു വാഴക്കാട്, നിസാം, അബ്ദുൽ മജീദ്, റിയാസ് വണ്ടൂർ, അമീർ പട്ടണത്ത്, സൈഫു വണ്ടൂർ, നിർവാഹക സമിതി അംഗങ്ങളായ ജാമിദ് വല്ലാഞ്ചിറ, ഉസ്മാൻ മഞ്ചേരി, മജീദ് തുടങ്ങി 35 അംഗ വളൻറിയർ വിങ്ങ് പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

