Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മി​അ’ വ​നി​താ ദി​നം...

‘മി​അ’ വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
womens day celebration
cancel
camera_alt

മി​അ വ​നി​ത വി​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​ന ആ​ഘോ​ഷ

പ​രി​പാ​ടി

റി​യാ​ദ്: അ​ന്താ​രാ​ഷ്​​ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് മ​ല​പ്പു​റം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (മി​അ) വ​നി​ത വി​ങ്ങി​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദ്​ അ​ൽ​ജ​സീ​റ ഒ​തൈം പാ​ർ​ക്കി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മി​അ വ​നി​താ വി​ഭാ​ഗം മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ലീ​ന നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​ബി മ​ൻ​സൂ​ർ, ന​മീ​റ ക​ള്ളി​യ​ത്ത്, റ​ഹ്​​മ സു​ബൈ​ർ, ഫെ​മി ഫി​റോ​സ്, ജാ​സ്മി​ൻ റ​സാ​ഖ്, അ​ൻ​സാ​ർ ബീ​ഗം, ഷ​ക്കീ​ല അ​ബൂ​ബ​ക്ക​ർ, ഷ​ഫ്ന മു​ഫാ​ഷി​ർ, എം.​പി. സു​ഫൈ​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഏ​ത് പ​രി​ത​സ്ഥി​തി​യി​ൽ നി​ന്നും ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ ക​രു​ത്തു​ള്ള​വ​രാ​ണ് സ്ത്രീ​ക​ളെ​ന്നും ആ​ധു​നി​ക കാ​ല​ത്ത് ഏ​ത് മേ​ഖ​ല​ക​ളി​ലും സ്ത്രീ ​സാ​ന്നി​ദ്ധ്യം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ജ്​​ല ഫാ​ഹി​ദ്, അ​സ്ന സു​നി​ൽ എ​ട​വ​ണ്ണ, ജാ​സ്മി​ൻ റി​യാ​സ്, തൗ​ഫീ​റ ജ​മീ​ദ്, അ​സ്മ സ​ഫീ​ർ, ന​ജ്​​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലീ​ന ജാ​നി​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​മ്യ റ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Mia celebrated womens day
Next Story