‘മേവ’ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
text_fieldsമേലങ്ങാടി വെൽഫെയർ അസോസിയേഷൻ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബഷീർ ചുള്ളിയൻ സംസാരിക്കുന്നു
ജിദ്ദ: മേലങ്ങാടി വെൽഫെയർ അസോസിയേഷെൻറ (മേവ) 20-ാം വാർഷികാഘോഷങ്ങൾക്ക് ജിദ്ദയിൽ തുടക്കമായി. ജിദ്ദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊണ്ടോട്ടി മേലങ്ങാടി നിവാസികളുടെ പ്രവാസി കൂട്ടായ്മയാണ് ‘മേവ’. ‘കാരുണ്യത്തിെൻറ ഇരുപത് വർഷങ്ങൾ’ എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മേവക്ക് കീഴിൽ ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രസിഡൻറ് ചുള്ളിയൻ ബഷീർ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയ്ക്ക് പുത്തനുണർവ് നൽകുന്നതിനൊപ്പം അർഹരായവർക്ക് കൂടുതൽ ആശ്വാസമെത്തിക്കുന്ന പുതിയ പദ്ധതികൾ വരും വർഷത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഘടകളുടെ വിവിധ ജീവകാരുണ്യ പദ്ധതികൾ ജനറൽ സെക്രട്ടറി സലീം മധുവായി വിശദീകരിച്ചു. സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ പരേതരായ പുതിയകത്ത് അബ്ദുല്ലക്കോയ, പി. മാനു മുസ്ല്യാർ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി അനുസ്മരണ പ്രഭാഷണം നടത്തി.
സഹായം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നും പ്രവാസികളുടെ സഹകരണമാണ് സംഘടനയുടെ ഏക സ്രോതസ്സെന്നും റിലീഫ് കോഓഡിനേറ്റർ നൗഷാദ് ആലങ്ങാടൻ പറഞ്ഞു. റമദാൻ റിലീഫ് സമാഹരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ നജ്മുദ്ദീൻ അമ്പലങ്ങാടൻ, കെ.കെ ഫൈറൂസ്, അഷ്‌റഫ് പയനിപറമ്പൻ തുടങ്ങിയവർ സംസാരിച്ചു. റഷീദ് ചുള്ളിയൻ, ബഷീർ കൊമ്മേരി, മായീൻ കുമ്മാളി, ഹബീബ്, റനീസ്, റഫീക്ക് കൊമ്മേരി, സൽമാൻ, ജലീൽ ആടംപുലാൻ, ഇർഷാദ് കളത്തിങ്ങൽ, മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

