സന്ദർശകർക്ക് കൗതുകം പകർന്ന് റിയാദ് മെേട്രാ പവലിയൻ
text_fieldsറിയാദ്: കൗതുകം പകർന്ന് റിയാദ് മെേട്രാ പ്രദർശനം. റിയാദ് ഡവലപ്മെൻറ് അതോറിറ്റിയാണ് മെേട്രായുടെ ബോഗികൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയത്. ഉറൂബ സ്ട്രീറ്റിൽ കിങ് അബ്ദുൽഅസീസ് റോഡ്, അബുബക്കർ സിദ്ദീഖ് റോഡ് എന്നിവക്കിടയിലായി വിപുലമായി സജ്ജീകരിച്ച സന്ദർശക പവലിയനിലാണ് ചുവപ്പ്, പച്ച, ഓറഞ്ച്, നിറങ്ങളിലുള്ള മെേട്രാ ബോഗികൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം തുറന്നിട്ടിരിക്കുന്നത്. കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായുള്ള റിയാദ് മെേട്രായും അനുബന്ധ സേവനങ്ങളും യാഥാർഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലുണ്ടാകുന്ന ഗതാഗത മാറ്റങ്ങളും മൊേട്രാ പൊതുസമൂഹത്തിന് ഉണ്ടാക്കുന്ന നേട്ടങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിെൻറ ഭാഗമായാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.
മെേട്രാ പ്രവർത്തന സജ്ജമാകുന്നതോടെ കൈവരുന്ന നഗരത്തിെൻറ പുതുമുഖം പ്രദർശിപ്പിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനമാണ് തുടക്കത്തിൽ. വിവിധ റൂട്ടുകളിൽ യാത്രക്കാർക്ക് ലാഭിക്കാവുന്ന സമയം, സാമ്പത്തിക നേട്ടം തുടങ്ങിയവക്കൊപ്പം നഗരത്തിൽ പൊതുഗതാഗതം ശക്തിപ്പെടുന്നതോടെ പ്രതീക്ഷിക്കുന്ന അപകടന നിരക്കുകളുടെ ഗണ്യമായ കുറവ് വരെ സന്ദർശകരെ ബോധ്യപ്പെടുത്തുന്നതാണ് പവലിയൻ. മെേട്രാ സ്റ്റേഷനുകൾ, ബസ്റ്റേഷനുകൾ, മെേട്രായുടെ പ്രവർത്തന രീതികൾ, ടിക്കറ്റ് ബുക്കിങ്, മെേട്രാ ബോഗികളിലെ സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ടാണ് പ്രദർശന പവലിയൻ ക്രമീകരിച്ചത്. പ്രധാന മെേട്രാ സ്റ്റേഷനുകളുടെ മോഡലുകളും മെേട്രാ നിർമാണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ മോഡലുകളും പവലിയനിലുണ്ട്. വൈകിട്ട് നാല് മുതൽ രാത്രി പത്ത് വരെയാണ് പവലിയൻ പ്രവർത്തിക്കുക. ഓരോ 45 മിനിറ്റ് ഇടവേളകളിലും അറബി, ഇംഗ്ലീഷ് ഭാഷാ സഹായികളോടെയാണ് പ്രദർശനനഗരിയിൽ പ്രവേശനം അനുവദിക്കുന്നത്. മെേട്രാ സംബന്ധമായ ഏത് സംശയങ്ങൾക്കും ഉത്തരം നൽകാൻ വളണ്ടിയർമാരും സന്ദർശകരുടെ കൂടെയുണ്ടാകും. സന്ദർശകർക്ക് പവലിയനിൽ നേരിട്ടെത്തി പ്രവേശന പാസ് നേടാകുന്നതാണ്. www.riyadhmetro.sa എന്ന വെബ്സൈറ്റിലുടെ രണ്ടാഴ്ച വരെ മുൻകൂട്ടി പാസ് ബുക്ക് ചെയ്യാനുള്ള ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
