ജല ഫുട്ബാൾ ടൂർണമെൻറിൽ മെട്രോ ക്ലബ് ഖമീസ് മുശൈത് ജേതാക്കൾ
text_fieldsജല സബിയ യൂനിറ്റ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ വിജയിച്ച മെട്രോ ക്ലബിന് ദേവൻ മുന്നിയൂർ ട്രോഫി നൽകുന്നു
ജീസാൻ: ജല സബിയ യൂനിറ്റ് നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും ബിരിയാണി സെന്റർ നൽകുന്ന റണ്ണേഴ്സ് പ്രൈസ് മണിക്കും ഫറൂജ് അൽ ഉംദ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ഫഖാമത്ത് ധന കുംരി നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീസാൻ ആർട്സ് ലവേഴ്സ് അസോസിയേഷൻ (ജല) സബിയ യൂനിറ്റ് സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മെട്രോ ക്ലബ് ഖമീസ് മുശൈത് ജേതാക്കളായി. ദബിയ പെട്രോൾ പമ്പിന് സമീപമുള്ള ഫുട്ബാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെന്റ് ജല കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സതീഷ് നീലാംബരി ഉദ്ഘാടനം ചെയ്തു. നൗഷാദ് പുതിയതോപ്പിൽ അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, കായിക വിഭാഗം ചെയർമാൻ ഗഫൂർ പൊന്നാനി, ജീവകാരുണ്യവിഭാഗം കൺവീനർ സണ്ണി ഓതറ എന്നിവർ ആശംസകൾ നേർന്നു. ജല സബിയ യൂനിറ്റ് സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ സ്വാഗതം പറഞ്ഞു. ടൂർണമെന്റിൽ എഫ്.സി ദർബ് രണ്ടാം സ്ഥാനം നേടി. വിജയികൾക്കുള്ള ട്രോഫി ജല മുഖ്യരക്ഷാധികാരി ദേവൻ വെന്നിയൂർ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ എന്നിവർ വിതരണം ചെയ്തു. അൻസാരി കമ്പത്ത്, റഹ്മാൻ കോട്ടക്കാരൻ, സജീഷ് കണ്ണമംഗലം, ഹബീബ് റഹ്മാൻ, കെ. നിഷാദ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

