Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെ​ട്രോ കാ​ർ​ഡി​ന്...

മെ​ട്രോ കാ​ർ​ഡി​ന് പേ​ര് തീ​രു​മാ​നി​ക്കാ​ൻ വോ​ട്ടി​ങ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
മെ​ട്രോ കാ​ർ​ഡി​ന് പേ​ര് തീ​രു​മാ​നി​ക്കാ​ൻ വോ​ട്ടി​ങ്​ ആ​രം​ഭി​ച്ചു
cancel

റി​യാ​ദ്: റി​യാ​ദ് മെ​ട്രോ റെ​യി​ലി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള കാ​ർ​ഡി​ന് പേ​ര് തീ​രു​മാ​നി​ക്കാ​നു​ള്ള വോ​ട്ടി​ങ്​ ആ​രം​ഭി​ച്ചു. മെ​ട്രോ ഉ​ൾ​പ്പെ​ടെ റി​യാ​ദ് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ട്രാ​വ​ൽ കാ​ർ​ഡി​ന്​ പേ​ര്​ നി​ശ്ച​യി​ക്കാ​നു​ള്ള അ​ന്തി​മ വോ​െ​ട്ട​ടു​പ്പി​ന്​ വെ​ള്ളി​യാ​ഴ്ച തു​ട​ക്കം കു​റി​ച്ചു. വോ​ട്ടി​ങ്​ ഞാ​യ​റാ​ഴ്ച വ​രെ തു​ട​രു​മെ​ന്ന് മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്തി​മ റൗ​ണ്ടി​ൽ നാ​ല് പേ​രു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ന​ജ്‌​ദ്‌, ദ​ർ​ബ്, ബ​ർ​ഖ്, തു​വൈ​ഖ് എ​ന്നീ പേ​രു​ക​ളി​ലൊ​ന്നി​നാ​ണ്​ വോ​ട്ട്​ ചെ​യ്യേ​ണ്ട​ത്. http://fcvoting.riyadhmetro.sa/ എ​ന്ന വെ​ബ് ലി​ങ്കി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. 

പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ, ഇ​മെ​യി​ൽ അ​ഡ്ര​സ് എ​ന്നി​വ ന​ൽ​കി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന പാ​സ്​​വേ​ർ​ഡ്‌ ഉ​പ​യോ​ഗി​ച്ച് വോ​ട്ടി​ങ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും. റി​യാ​ദ് മെ​ട്രോ കാ​ർ​ഡി​ന് പേ​രി​ടാ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ നേ​ര​ത്തെ ന​ട​ത്തി​യ നി​ര​വ​ധി ന​ട​പ​ടി​ക​ളു​ടെ അ​ന്തി​മ ഘ​ട്ട​മാ​ണ് മൂ​ന്ന് ദി​വ​സം ന​ട​ക്കു​ന്ന വോ​ട്ടി​ങ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പേ​ര്​ നി​ർ​ദേ​ശി​ക്കു​ന്ന​യാ​ൾ​ക്ക്​ 10000 റി​യാ​ൽ വ​രെ സ​മ്മാ​ന​വും അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ല​ക്ട്രോ​ണി​ക് ചി​പ്പ് ഘ​ടി​പ്പി​ച്ച പ്ലാ​സ്​​റ്റി​ക് കാ​ർ​ഡാ​യി​രി​ക്കും പു​റ​ത്തി​റ​ക്കു​ക. നി​ർ​ദ്ദി​ഷ്​​ട കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​യി​ലെ ട്രെ​യി​നി​ലും ബ​സി​ലും ഒ​രേ കാ​ർ​ഡ് ത​ന്നെ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​നാ​വും. ഇൗ ​ഇ​ല​ക്ട്രോ​ണി​ക് വാ​ല​റ്റ് ദൈ​നം​ദി​ന​മോ ആ​ഴ്ച, മാ​സം, വാ​ർ​ഷി​കം എ​ന്ന ക​ണ​ക്കി​ലോ റീ​ചാ​ർ​ജ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. 

കാ​ർ​ഡു​ക​ൾ റി​യാ​ദ് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും വി​വി​ധ സ​്​​റ്റോ​റു​ക​ളി​ൽ നി​ന്നും വാ​ങ്ങാ​നാ​വും. റീ​ചാ​ർ​ജി​ങ്ങും സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും സ്​​റ്റോ​റു​ക​ളി​ൽ നി​ന്നും ന​ട​ത്താ​നാ​വും. ഒാ​ൺ​ലൈ​നി​ലൂ​ടെ​യും ചാ​ർ​ജ് ചെ​യ്യാ​നാ​വും. യാ​ത്ര​ക്ക് മു​മ്പ് അ​ത​ത് സ്​ ​റ്റേ​ഷ​നു​ക​ളി​ലെ റീ​ഡ​റു​ക​ളി​ൽ കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്താ​ണ് അ​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​ത്. തി​രി​ച്ചി​റ​ങ്ങുേ​മ്പാ​ൾ ലോ​ഗ് ഒൗ​ട്ടും ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsMetro card
News Summary - metro card-saudi-gulf news
Next Story