മക്കയിലെ ടാക്സികളിൽ മീറ്റർ നിർബന്ധമാക്കി
text_fieldsമക്ക: വിശുദ്ധ നഗരമായ മക്കയിലെ ടാക്സി സേവനങ്ങൾ കൂടുതൽ സുതാര്യവും ആധുനികവുമാകുന്നു. ‘മക്ക ടാക്സി’ എന്ന് രേഖപ്പെടുത്തിയ പുതിയ ടാക്സികളിൽ യാത്രക്കാർക്ക് ഇനി മുതൽ നിരക്കിനെ ചൊല്ലി തർക്കിക്കേണ്ടി വരില്ല.
വാഹനത്തിൽ കയറുന്നതിന് മുമ്പ് ഡ്രൈവറോട് ‘എത്രയാകും?’ എന്ന് ചോദിക്കേണ്ടതോ അല്ലെങ്കിൽ വില പേശേണ്ടതോ ആയ സാഹചര്യം ഇനി ഉണ്ടാകില്ല. ടാക്സിയുടെ പിൻസീറ്റുകളിൽ അത്യാധുനിക സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാരൻ സീറ്റിൽ ഇരിക്കുന്ന നിമിഷം തന്നെ വാഹനത്തിലെ മീറ്റർ തനിയെ പ്രവർത്തിച്ചു തുടങ്ങും.
യാത്ര അവസാനിക്കുമ്പോൾ, സഞ്ചരിച്ച ദൂരത്തിനനുസരിച്ചുള്ള തുക രേഖപ്പെടുത്തിയ പ്രിന്റഡ് ബിൽ യാത്രക്കാരന് ഉടൻ ലഭിക്കുന്നതാണ്. യാത്രക്കാരിൽനിന്ന് അമിതകൂലി ഈടാക്കുന്നത് തടയാനും സേവനം കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം നടപ്പാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

