Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​ഇ.​എ​സ് റി​യാ​ദ്...

എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് റ​ഷീ​ദ് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: മു​സ്‌​ലിം എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി (എം.​ഇ.​എ​സ്) റി​യാ​ദ് ചാ​പ്റ്റ​ർ മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളു​മാ​യി നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ടി.​എം. അ​ഹ​മ്മ​ദ് കോ​യ (സി​റ്റി ഫ്ല​വ​ർ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി റി​യാ​ദി​ൽ സ​ജീ​വ​മാ​യ എം.​ഇ.​എ​സ് ചാ​പ്റ്റ​ർ, സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​തും എ​ന്നാ​ൽ പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തു​മാ​യ നി​ര​വ​ധി പ്ര​ഫ​ഷ​ന​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​നാ​യി സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി വ​രു​ന്നു. റ​മ​ദാ​ൻ മാ​സ​ത്തി​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന സ​ദ​ഖ, സ​കാ​ത്ത് എ​ന്നി​വ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ച്ച് വ​ലി​യൊ​രു ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ചാ​പ്റ്റ​റി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ​ക്കും സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

ഹ​ഫ്സ അ​സ്ക​റി​െൻറ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ​യാ​ണ് സം​ഗ​മം ആ​രം​ഭി​ച്ച​ത്. ട്ര​ഷ​റ​ർ ഫൈ​സ​ൽ പൂ​നൂ​ർ സ​കാ​ത്ത് സെ​ല്ലി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് അ​ബ്​​ദു​ൽ കാ​ദ​ർ കു​ട്ട​ശ്ശേ​രി, സ​ഗീ​ർ അ​ലി, ഷ​മീം മു​ക്കം, ഫൈ​സ​ൽ അ​ബ്​​ദു, അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് റ​ഷീ​ദ് സ്വാ​ഗ​ത​വും ഷ​ഫീ​ഖ് പാ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MES Riyadh ChapterIftar gatheringSaudi Arabia Newsgulf news malayalam
News Summary - MES Riyadh Chapter organized Iftar gathering
Next Story