എം.ഇ.എസ് റിയാദ് ചാപ്റ്ററിന് പുതിയ ഭരണസമിതി
text_fieldsടി.എം. അഹമ്മദ് കോയ സിറ്റി ഫ്ലവർ (പ്രസി.), നവാസ് റഷീദ് (ജന. സെക്ര.), ഫൈസൽ പൂനൂർ (ട്രഷറർ)
റിയാദ്: വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന എം.ഇ.എസ് റിയാദ് ചാപ്റ്റർ വാർഷിക പൊതുയോഗവും പുനഃസംഘടനയും നടത്തി.
കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവിൽ 22 ലക്ഷത്തിൽപരം രൂപയുടെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടിൽ അറിയിച്ചു. യോഗത്തിൽ യോഗത്തിൽ പ്രസിഡന്റ് അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.എം. അഹമ്മദ് കോയ സിറ്റി ഫ്ലവർ (പ്രസി.), നവാസ് റഷീദ് (ജന. സെക്ര.), ഫൈസൽ പൂനൂർ (ട്രഷറർ), ടി.എസ്. സൈനുൽ ആബിദ്, ഡോ. അബ്ദുൽ അസീസ് (വൈ. പ്രസി.), ഷെഫീഖ് പാനൂർ, മുഹമ്മദ് ഖാൻ (സെക്രട്ടറിമാർ), ഷമീം മുക്കം (സ്കോളർഷിപ്പ് കമ്മിറ്റി ചെയർമാൻ), അബ്ദുറഹ്മാൻ മറായി, ഫൈസൽ അബ്ദു (കൺവീനർമാർ), ഫൈസൽ പൂനൂർ (സകാത്ത് കമ്മിറ്റി ചെയർമാൻ), മുജീബ് മൂത്താട്ട്, ഹബീബ് പിച്ചൻ, മുഹമ്മദ് നിഷാൻ (കൺവീനർമാർ), അബ്ദുൽ നിസാർ വെങ്ങേരി (എജുക്കേഷൻ വിങ് ചെയർമാൻ), അബൂബക്കർ മഞ്ചേരി, യതി മുഹമ്മദ് (കൺവീനർമാർ), ഷെഫീഖ് പാനൂർ (സോഷ്യൽ കമ്മിറ്റി ചെയർമാൻ), അബ്ദുൽഖാദർ കുട്ടശ്ശേരി, സഗീർ അലി വണ്ടൂർ, ബി.എച്ച്. മുനീബ് (കൺവീനർമാർ), അസ്കർ അലി (ഐ.ടി. വിങ് ചെയർമാൻ), അമീർ ഖാൻ, സുഹാസ് ചേപ്പാലി (കൺവീനർമാർ), സലിം പള്ളിയിൽ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി ചെയർമാൻ), അബ്ദുൽ സലാം ഇടുക്കി (കൺവീനർ), ഡോ. സൈനുൽ ആബിദ്, ജലാലുദ്ദീൻ ബർഷാനി, മുഹിയുദ്ദീൻ സഹീർ, കെ.സി. ഷാജു, ഹിദാഷ് (എക്സിക്യൂട്ടിവ് കമ്മിറ്റി), എൻജി. അബ്ദുറഹ്മാൻകുട്ടി (മുഖ്യ രക്ഷാധികാരി), ഐപി. ഉസ്മാൻ കോയ, എൻജി. മുഹമ്മദ് ഇഖ്ബാൽ, എൻജി. ഹുസൈൻ അലി, നിസാർ അഹമ്മദ്, പി.പി. ഹബീബ് റഹ്മാൻ (രക്ഷാധികാരികൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടി.എസ്. സൈനുൽ ആബിദ് സ്വാഗതവും നവാസ് റഷീദ് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

