എം.ഇ.എസ് റിയാദ് ചാപ്റ്റർ സത്താർ കായംകുളത്തെ അനുസ്മരിച്ചു
text_fieldsഎം.ഇ.എസ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നവാസ് അബ്ദുൽ റഷീദ് സംസാരിക്കുന്നു
റിയാദ്: സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും എം.ഇ.എസ് റിയാദ് ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറുമായിരുന്ന സത്താർ കായംകുളത്തിന്റെ അകാല വേർപാടിൽ ചാപ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
റിയാദ് മൻസൂറയിലെ സിറ്റിഫ്ലവർ വില്ലയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദ് വഴിക്കടവ് ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് ടി.എം. അഹ്മദ് കോയ സിറ്റിഫ്ലവർ അധ്യക്ഷത വഹിച്ചു. നിസാർ അഹ്മദ്, അഡ്വ. അബ്ദുൽ ജലീൽ, നവാസ് അബ്ദുൽ റഷീദ്, ഷിബു ഉസ്മാൻ, റഷീദ് അലി, നസീർ കരുനാഗപ്പള്ളി, ഐ.പി. ഉസ്മാൻ കോയ, അമീർ പൂവാർ, മുഹമ്മദ് ഷഫീഖ് പാനൂർ, മുഹമ്മദ് ഖാൻ പത്തനംതിട്ട എന്നിവർ സംസാരിച്ചു. ട്രഷറർ ഫൈസൽ പൂനൂർ നന്ദി പറഞ്ഞു.

