എം.ഇ.എസ് മമ്പാട് കോളജ് അലുമ്നി അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsഎം.ഇ.എസ് മമ്പാട് കോളേജ് അലുമ്നി ജിദ്ദ ചാപ്റ്റർ അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം സലിം എരഞ്ഞിക്കലിന് അംഗത്വം നൽകി പ്രസിഡന്റ് ടി.പി രാജീവ് നിർവഹിക്കുന്നു
ജിദ്ദ: എം.ഇ.എസ് മമ്പാട് കോളജ് അലുംനി ജിദ്ദ ചാപ്റ്റർ പുതുതായി തിരഞ്ഞെടുത്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ കാമ്പയിൻ ആരംഭിച്ചു.ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസത്തിലുള്ള എല്ലാ എം.ഇ.എസ് മമ്പാട് കോളജ് പൂർവ വിദ്യാർഥികളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി മെഗാ അംഗത്വ കാമ്പയിനാണ് നടത്തുന്നത്. അടുത്ത രണ്ടു വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ഉദ്ഘാടനം പ്രസിഡന്റ് ടി.പി രാജീവ് സലിം എരഞ്ഞിക്കലിന് അംഗത്വം നൽകി നിർവഹിച്ചു. അലുംനിയുടെ പ്രവർത്തനം വ്യവസ്ഥാപിതവും, അംഗങ്ങൾക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുന്നതിനായി വിവിധ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തനം ഊർജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. വിവിധ സബ് കമ്മിറ്റികൾക്ക് കൺവീനർമാരേയും അംഗങ്ങളെയും തിരഞ്ഞെടുത്തു.
മെമ്പർഷിപ് വിങ്, കൾചറൽ ഇവന്റ്സ്, വെൽഫെയർ, പബ്ലിക് റിലേഷൻസ് ആൻഡ് പബ്ലിസിറ്റി, കരിയർ ആൻഡ് ഗൈഡൻസ്, ഫിനാൻസ് മാനേജ്മെന്റ് തുടങ്ങിയവയാണ് വിവിധ വിങ്ങുകളായി രൂപീകരിച്ചത്. ഓരോ വിങ്ങുകൾക്ക് കീഴിലും പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൺവീനർമാരായ ഷബീർ കല്ലായി, ഹസീന അഷ്റഫ്, പി. ഷമീർ, മൂസ്സ പട്ടത്ത്, പി. ഷമീല, സാബിൽ മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി. അലുംനി അംഗങ്ങളുടെ ഡേറ്റകൾ ശേഖരിക്കുന്നതിനായി മെമ്പർഷിപ് വിങ് പുറത്തിറക്കിയ ഗൂഗിൾ ഫോമിലൂടെ എല്ലാ അലുമ്നി അംഗങ്ങളും അംഗത്വമെടുത്ത് സംഘടനയുടെ ഭാഗമാകണമെന്നും, വിവിധ സോഷ്യൽ മീഡിയ ഹാൻഡ്ലുകളിൽ ഫോം ലഭ്യമാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ പ്രസിഡന്റ് ടി.പി രാജീവ് അധ്യക്ഷതവഹിച്ചു. പുതിയ വകുപ്പ് കൺവീനർമാരുടെ പ്രഖ്യാപനം ട്രഷറർ പി.എം.എ ഖാദർ നടത്തി. ജനറൽ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും മൂസ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

