എം.ഇ.എസ് മമ്പാട് കോളജ് അലുംനി കുടുംബ സംഗമം
text_fieldsഎം.ഇ.എസ് മമ്പാട് കോളജ് അലുംനി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമം
ജിദ്ദ: എം.ഇ.എസ് മമ്പാട് കോളജ് അലുംനി ജിദ്ദ ചാപ്റ്റർ കുടുംബ സംഗമം അബുറാദ് വില്ലയിൽ നടന്നു. പൂർവ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി. ജിദ്ദയിലെ എം.ഇ.എസ് മമ്പാട് കോളജ് അലുംനി ജിദ്ദ ചാപ്റ്റർ നടത്തിവരാറുള്ള പരിപാടികളുടെ തുടർച്ചയായാണ് സംഗമം.
കോളജിൽനിന്ന് പഠിച്ചിറങ്ങിയ തലമുറകളുടെ ഒത്തുചേരലിന് വേദിയായ സംഗമം സൗഹൃദങ്ങൾ പുതുക്കാനും ഓർമകൾ പങ്കുവെക്കാനുമുള്ള അവസരമായി മാറി. പതിനായിരക്കണക്കിന് ആളുകൾക്ക് ജീവിതമാർഗം കണ്ടെത്താൻ സഹായിച്ച മമ്പാട് കോളജ്, ഇന്നും നൂറുകണക്കിന് വിദ്യാർഥികൾക്ക് മികച്ച ഭാവി ഒരുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മുസ്ലിം പെൺകുട്ടികളെ പ്രവേശനത്തിനായി കാത്തിരുന്ന ഒരു ഭൂതകാലത്തുനിന്നും ഇന്ന് വിദ്യാർഥികളിൽ ഭൂരിഭാഗം പെൺകുട്ടികൾ പഠിക്കുന്ന ഉന്നത നിലവാരമുള്ള വിദ്യാലയമായി കോളജ് മാറിയത് വലിയ സാമൂഹിക മാറ്റത്തിന്റെ അടയാളമാണെന്നും അംഗങ്ങൾ വിലയിരുത്തി. പ്രസിഡൻറ് ടി.പി. രാജീവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തമീം അബ്ദുല്ല, വൈസ് പ്രസിഡൻറുമാരായ സാബിൽ മമ്പാട്, ഷമീർ പി. എടവണ്ണ, ഷമീല പടിഞ്ഞാറേതിൽ, സെക്രട്ടറിമാരായ ഷബീർ കല്ലായി, ഹസീന അഷ്റഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി മൂസ പട്ടത്ത് സ്വാഗതവും ട്രഷറർ പി.എം.എ. ഖാദർ നന്ദിയും പറഞ്ഞു. വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

