എം.ഇ.എസ് കുടുംബസംഗമവും ജനറൽ ബോഡിയും
text_fieldsഎം.ഇ.എസ് റിയാദ് ചാപ്റ്റർ കുടുംബ സംഗമം പരിപാടിയിൽ പ്രസിഡന്റ് ടി.എം. അഹമ്മദ്
കോയ സംസാരിക്കുന്നു
റിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘വിന്റർ റയിംസ് 2025’ കുടുംബ സംഗമം അൽ ഹൈറിലെ ഫാം ഹൗസിൽ നടന്നു. 150ഓളം അംഗങ്ങളും അതിഥികളും പങ്കെടുത്ത പരിപാടി വ്യത്യസ്തമായ വിനോദ-വിജ്ഞാന ഇനങ്ങളിലൂടെ ശ്രദ്ധനേടി.
ഈത്തപ്പഴം ക്ലോണിങ് സംബന്ധിച്ച് ബിജു എം. ഗംഗാധരൻ നയിച്ച പഠനക്ലാസ് ശ്രദ്ധേയമായി.
ഡോ. നജീന മൻസൂർ വനിതകളിൽ ആരോഗ്യ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തി. യതി മുഹമ്മദ്, ഷർമി നവാസ്, ഷഫ്ന ഫൈസൽ, ഷഫ്ന നിഷാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഗെയിമുകൾ ചടങ്ങിന് ഹരം പകർന്നു. മുഹിയുദ്ദീൻ സഹീർ അവതരിപ്പിച്ച മെന്റലിസം കാണികൾക്ക് വേറിട്ട അനുഭവമായി.
സാംസ്കാരിക സമ്മേളനത്തിൽ നടന്ന കുട്ടികളുടെ കലാ പരിപാടിയിൽ ലൗസ നിഷാൻ, ലെന സൈൻ, ഐസിൻ മുഹമ്മദ്, ഹസീൻ അബ്ദുൽ അസീസ്, ലെഹക് നിഷാൻ, ആദിൽ സൈൻ എന്നിവർ വിവിധയിനങ്ങൾ അവതരിപ്പിച്ചു. പൊതുയോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
ഈ കമ്മിറ്റിയുടെ രണ്ടുവർഷ പ്രവർത്തന കാലയളവിൽ 22,69,525 രൂപ വിദ്യാഭ്യാസ സ്കോളർഷിപ് നൽകുന്നതിനും നിർധനരെ സഹായിക്കുന്നതിനുമായി ചെലവ് ചെയ്തു. ഫൈസൽ പൂനൂർ, ഡോ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
എൻജി. മുഹമ്മദ് ഇക്ബാൽ, എൻജി. ഹുസ്സൈൻ അലി, എൻജി. അബ്ദുറഹ്മാൻ കുട്ടി, മുഹമ്മദ് ഖാൻ, ഡോ. ജിഷാർ അബ്ദുൽ കാദർ, ഡോ. സൈനുൽ ആബിദീൻ, മുജീബ് മൂത്താട്ട് എന്നിവർ സംബന്ധിച്ചു. ഷഫീഖ് പാനൂർ, സലിം പള്ളിയിൽ, അബ്ദുൽ ഖാദിർ ചേളാരി, അബൂബക്കർ മഞ്ചേരി, നിഷാൻ, മുനീബ്, ഹിദാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ടി.എസ്. സൈനുൽ ആബിദ് സ്വാഗതവും സെക്രട്ടറി നവാസ് റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

