Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്​

text_fields
bookmark_border
സൗദി അറേബ്യയിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്​
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ കേസുകൾ വീണ്ടും ഉയരുന്നു​. 1567 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. വെള്ളിയാഴ്​ച 38 മരണം റിപ്പോർട്ട്​ ചെയ്​തു. 1859 പേർ​ സുഖം പ്രാപിച്ചു​. ​രാജ്യത്തെ രോഗമുക്തി നിരക്ക് 87.1 ശതമാനമായി ഉയർന്നു​. രോഗബാധിതരുടെ ആകെ എണ്ണം 2,85,793ഉം രോഗമുക്തരുടെ എണ്ണം 2,48,948ഉം ആയി. ആകെ മരണസംഖ്യ 3093ഉം ആണ്​.

33,752 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്​. ഇതിൽ 1892 പേർ ഗുരുതരാവസ്ഥയിലാണ്​. റിയാദ്​ 3, ജിദ്ദ 8, മക്ക 8, ദമ്മാം 5, ഹുഫൂഫ്​ 4, മദീന 1, ത്വാഇഫ്​ 3, ഖമീസ്​ മുശൈത്ത്​ 1, അബഹ 1, ബുറൈദ 1, ഹാഇൽ 1, അൽറസ്​ 1 എന്നിവിടങ്ങളിലാണ്​ വെള്ളിയാഴ്​ച മരണം റിപ്പോർട്ട്​ ചെയ്​തത്. 24 മണിക്കൂറിനിടെയുണ്ടായ 58,299 ടെസ്​റ്റുകളടക്കം രാജ്യത്ത്​ ഇതുവരെ നടത്തിയ മൊത്തം ടെസ്​റ്റുകളുടെ എണ്ണം 36,94,004 ആയി.

സൗദിയുടെ കിഴക്കൻ മേഖലയിലാണ്​ വെള്ളിയാഴ്​ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്, 281​. മക്ക മേഖലയിൽ 268ഉം അസീർ മേഖലയിൽ 259ഉം റിയാദ്​ മേഖലയിൽ 208ഉം ജീസാനിൽ 141ഉം ഖസീം പ്രവിശ്യയിൽ 139ഉം ഹാഇലിൽ 87ഉം മദീനയിൽ 87ഉം നജ്​റാനിൽ 49ഉം അൽബാഹയിൽ 23ഉം തബൂക്കിൽ 21ഉം വടക്കൻ മേഖലയിൽ രണ്ടും അൽജൗഫിൽ രണ്ടും കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 848, ജിദ്ദ 709, മക്ക 563, മദീന 118, ഹുഫൂഫ്​ 121, ത്വാഇഫ്​ 109, ദമ്മാം 101, തബൂക്ക്​ 49, ബുറൈദ 48, ജീസാൻ 29, ഹഫർ അൽബാത്വിൻ 28, ഹാഇൽ 28, അറാർ 24, ഖത്വീഫ് 24​, മുബറസ്​ 25, വാദി ദവാസിർ 20, മഹായിൽ 18, അൽബാഹ 16, സബ്​യ 15, അൽഖുവയ്യ 14, സകാക 14, ഖർജ്​ 13, ഖോബാർ 13, ​ബെയ്​ഷ്​ 12, അബഹ 10, അൽറസ്​ 10, ഖമീസ്​ മുശൈത്ത്​​ 8​, ബീഷ​ 7, അബൂഅരീഷ്​ 7, അൽമജാരിദ 6, ഹുറൈംല 6, അയൂൺ 5, ഉനൈസ 6, നജ്​റാൻ 5, സു​ൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 4, ജുബൈൽ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ്​ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, സാംത 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi covid​Covid 19
Next Story