മാനസിക പിരിമുറുക്കം പ്രവാസികൾക്കിടയിലെ വലിയ വില്ലൻ -ഡോ. ഷാനവാസ്
text_fieldsറിയാദ് ന്യൂ സഫ മക്ക പോളിക്ലിനിക്കും മലപ്പുറം കെ.എം.സി.സി ജില്ല വെൽഫെയർ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച ‘ആരോഗ്യ പരിരക്ഷാ 2023 കിഡ്നി രോഗനിർണയ’ ക്യാമ്പ് മുഹമ്മദ്
വേങ്ങര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മാനസിക സമ്മർദവും പിരിമുറുക്കവുംമൂലം പ്രവാസികൾക്കിടയിൽ നിത്യരോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ന്യൂ സഫമക്ക പോളിക്ലിനിക് ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഷാനവാസ് അക്ബർ. റിയാദ് ന്യൂ സഫ മക്ക പോളിക്ലിനിക്കും മലപ്പുറം കെ.എം.സി.സി ജില്ല വെൽഫെയർ വിങ്ങും സംയുക്തമായി ലോക വൃക്കദിനത്തോടനുബന്ധിച്ച് ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടത്തിയ ‘ആരോഗ്യ പരിരക്ഷാ 2023 കിഡ്നി രോഗനിർണയ’ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ന്യൂ സഫമക്ക പോളിക്ലിനിക്കുമായി സഹകരിച്ച് മുൻ വർഷങ്ങളിൽ വെൽഫെയർ വിങ് നടത്തിയിരുന്ന കിഡ്നി രോഗ ബോധവൽക്കരണ പ്രവർത്തനങ്ങളെ കുറിച്ച് ഷാഫി തുവ്വൂർ വിശദീകരിച്ചു. ‘കിഡ്നി രോഗത്തിെൻറ സാമൂഹിക പശ്ചാത്തലം’ എന്ന വിഷയത്തിൽ ശിഫ അൽ ജസീറ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. രാജശേഖരനും ‘കിഡ്നി ആരോഗ്യവും മാറുന്ന ജീവിതശൈലിയും’ എന്ന വിഷയത്തിൽ റിഹാബിലിറ്റേഷൻ എജുക്കേഷൻ സീനിയർ കൺസൾട്ടൻൻറ് ഡോ. കെ.ആര്. ജയചന്ദ്രനും ക്ലാസെടുത്തു.
സൗദി നാഷനൽ കമ്മിറ്റി സെക്രേട്ടറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നാസർ മാങ്കാവ്, ശിഫ അൽജസീറ മാനേജർ അബ്ദുല് അസീസ്, ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ജോയൻറ് സെക്രട്ടറി ഷാഫി ചിറ്റത്തുപാറ, ജില്ല വെൽഫെയർ വിങ് വൈസ് പ്രസിഡൻറ് റഫീഖ് ചെറുമുക്ക്, തിരുവനന്തപ്പുരം ജില്ല പ്രസിഡൻറ് നവാസ് ബീമാപ്പള്ളി എന്നിവർ സംസാരിച്ചു.
ഹനീഫ മുതുവല്ലൂർ ഖിറാഅത്ത് നിർവഹിച്ചു. വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫു പുളിക്കൽ സ്വാഗതവും കൺവീനർ ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു. ട്രഷറർ റിയാസ് തിരൂർക്കാട്, കൺവീനർമാരായ ഇസ്മാഈൽ പടിക്കൽ, സലീം സിയാംകണ്ടം, ഫൈസൽ ഇരുമ്പുഴി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

