മാനവിക സന്ദേശമുയർത്തി മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം
text_fieldsമർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാർഥ്യം ഉൾക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാൻ നൽകുന്നതെന്ന് മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അൽനൂർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംഗമം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.മർകസ് റിയാദ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ റഷീദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, കബീർ ചേളാരി, മജീദ് ഹാജി എടയന്നൂർ, മുജീബ് കാലടി, അബ്ദുൽ അസീസ് പാലൂർ, ബഷീർ മാസ്റ്റർ നാദാപുരം, ഇബ്രാഹിം കരീം, ലുക്മാൻ പാഴൂർ, അബ്ദുൽ സലാം വടകര, ഉമർ പന്നിയൂർ, ജാബിർ അലി പത്തനാപുരം, ഫൈസൽ മമ്പാട്, ജബ്ബാർ കുനിയിൽ, ഹസൈനാർ ഹാറൂനി, ശാക്കിർ കൂടാളി, സജീദ് മാട്ട, അക്ബർ കുനിയിൽ, മുനീർ കൊടുങ്ങല്ലൂർ, ബഷീർ മിസ്ബാഹി, അബ്ദുൽ റഹ്മാൻ സഖാഫി ബദിയ, സാദിഖ് മേൽമുറി, സമദ് മാവൂർ, മുജീബ് അണ്ടോണ, സിറാജ് വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. മർകസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും സ്വാഗതസംഘം കൺവീനർ മൻസൂർ പാലത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

